ഹൈടെക്ക് കോപ്പിയടി പതിവ്, ബ്ലൂ ടൂത്ത് വഴി വേറെയും പരീക്ഷകൾ എഴുതി; സഹായി പിഎസ്‍സി പഠിക്കുമെങ്കിലും പരീക്ഷ എഴുതില്ല_deltin51

deltin33 2025-9-30 23:21:01 views 1208
  



കണ്ണൂർ ∙ പിഎസ്‍സി പരീക്ഷ ഹൈടെക് കോപ്പിയടിയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണവുമായി പൊലീസ്. മറ്റാർക്കും ബന്ധമില്ലെന്നാണ് അറസ്റ്റിലായ എൻ.പി. മുഹമ്മദ് സഅദ് പൊലീസിനു മൊഴി നൽകിയത്. മുൻപു നാല് പരീക്ഷകൾക്കു കൂടി, സമാനമായ രീതിയിൽ ഇയാൾ കോപ്പിയടിച്ചുവെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. എസ്ഐ പരീക്ഷയ്ക്കും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്കും കോപ്പിയടിച്ചുവെന്ന് സഅദ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മുൻപ് കോപ്പിയടിച്ചപ്പോൾ കണക്‌ഷൻ പ്രശ്നമുണ്ടായെന്നും സഹായിയായി പുറത്തു നിന്ന എ. സബീലുമായി ബന്ധം വിച്ഛദിക്കപ്പെട്ടെന്നും മൊഴി നൽകിയിട്ടുണ്ട്.


പരീക്ഷയ്ക്ക് കോപ്പിയടിച്ച പെരളശ്ശേരി സ്വദേശി എൻ.പി.മുഹമ്മദ് സഅദിനേയും (25) പരീക്ഷയ്ക്ക് സഹായിച്ച പെരളശ്ശേരി സ്വദേശി എ. സബീലിനെയും (23) കസ്റ്റഡിയിൽ കിട്ടാൻ ടൗൺ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സഅദിനെയും സബീലിനെയും ഒന്നിച്ചു ചോദ്യം ചെയ്യുമ്പോഴേ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അറിയാൻ പറ്റൂവെന്ന് പൊലീസ് പറഞ്ഞു.Home Repossession, Financial Institution, Loan Default, Cancer Treatment, Kerala News, Malayala Manorama Online News, Debt Relief, Financial Crisis, Home Repossession Help, Legal Assistance for Loan Defaults, Financial Assistance Programs Kerala, Repossession solutions, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ   

സബീൽ പിഎസ്‌സി പരീക്ഷാ പരിശീലനത്തിനു പോകുന്നുണ്ടെങ്കിലും പരീക്ഷ എഴുതാറില്ല. സാങ്കേതിക വിദ്യകളിൽ സബീലിനു മികച്ച പ്രാവീണ്യമുണ്ടെന്നാണ് വിവരം. സബീലാണ് ബ്ലൂ ടൂത്ത് വഴിയുള്ള കോപ്പിയടിയുടെ സൂത്രധാരൻ എന്നാണ് പൊലീസ് കരുതുന്നത്. സബീൽ ഇതേ രീതിയിൽ മറ്റാർക്കെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്. ഇത്രയും ചെറിയ ഉപകരണങ്ങൾ എവിടെ നിന്നും സംഘടിപ്പിച്ചുവെന്നും പൊലീസ് ‍അന്വേഷിക്കുന്നുണ്ട്. ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ നൽകിയിരുന്നതിനാൽ സബീൽ പരീക്ഷാ ഹാളിന്റെ അടുത്തു തന്നെയുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.  


27ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയിലേക്കുള്ള പരീക്ഷയ്ക്കിടെയാണ് സഅദ് പിടിയിലായത്. പരീക്ഷയ്ക്കിടെ ബട്ടൺ ക്യാമറ കൊണ്ട് ചോദ്യക്കടലാസ് പകർത്തി ബ്ലൂ ടൂത്ത് വഴി സബീലിന് അയച്ചുകൊടുക്കുമ്പോഴാണ് സഅദിനെ ജില്ലാ പിഎസ്‌സി ഓഫിസർ ഷാജി കച്ചുമ്പ്രോൻ പിടികൂടിയത്. ബിസിഎ പഠനം കഴിഞ്ഞ് കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഡേറ്റ അനലൈസർ ആയി ജോലി ചെയ്യുകയാണ് സബീൽ. വീടിനടുത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് പ്രദീപൻ കണ്ണിപ്പൊയിലാണ് കേസ് അന്വേഷിക്കുന്നത്.


ഷർട്ടിന്റെ ബട്ടൺ മാറ്റി അവിടെ മൈക്രോ ക്യാമറ ഘടിപ്പിച്ച് അതിലൂടെ ചോദ്യക്കടലാസിന്റെ ദൃശ്യം പകർത്തി ബ്ലൂടൂത്ത് വഴി സബീലിന് അയച്ചുകൊടുക്കുകയായിരുന്നു സഅദ് ചെയ്തത്. സബീൽ, ഉത്തരം സഅദിന്റെ ചെവിയിൽ ഒളിപ്പിച്ചുവച്ചിരുന്ന ഇയർഫോണിലൂടെ പറഞ്ഞുകൊടുക്കും. രാവിലെ നടന്ന പരീക്ഷയിൽ പിഎസ്‌സി ജില്ലാ ഓഫിസർക്ക് സംശയം തോന്നിയിരുന്നെങ്കിലും അസ്വാഭാവികായി ഒന്നും കണ്ടെത്താനായിരുന്നില്ല. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ തുടങ്ങുന്നതിനു മുൻപേയാണ് സഅദ് പിടിയിലാകുന്നത്. പിഎസ്‌സി സംഘത്തെ തള്ളിമാറ്റി കടന്നുകളയാൻ ശ്രമിക്കുമ്പോൾ പൊലീസെത്തി പിടികൂടുകയായിരുന്നു. സഅദിൽ നിന്നു ചെറിയ ക്യാമറ, ഇയർഫോൺ, പെൻഡ്രൈവ് എന്നിവ പിടികൂടിയിട്ടുണ്ട്. English Summary:
Police Investigate High-Tech PSC Exam Cheating in Kannur: The accused used high-tech methods involving Bluetooth and micro cameras to cheat during the Assistant Grade 1 exam. Further investigation is underway to determine if more individuals are involved in the scam.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325433

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.