search
 Forgot password?
 Register now
search

‘താങ്കള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്കു പുറത്താണ്’; സിഎം വിത്ത് മീയിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പരാതി

cy520520 2025-10-1 02:50:59 views 1237
  



തിരുവനന്തപുരം ∙ മുഖ്യമന്ത്രി എന്നോടൊപ്പം (സിഎം വിത്ത് മീ) സിറ്റിസന്‍ കണക്ട് പരാതി പരിഹാര സംവിധാനത്തിന്റെ ആദ്യദിവസം തന്നെ കോള്‍ കിട്ടുന്നില്ലെന്ന് പൊതുജനങ്ങളുടെ പരാതി. 1800 425 6789 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച പലര്‍ക്കും ‘താങ്കള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്കു പുറത്താണ്’ എന്ന മറുപടിയാണ് ലഭിച്ചത്.  


അതേസമയം നിരവധി കോളുകള്‍ എത്തുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വരും ദിവസങ്ങളില്‍ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഏതാണ്ട് മൂവായിരത്തോളം കോളുകള്‍ എത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്. ആവശ്യങ്ങള്‍ വിശദമായി പറയണമെന്നും പരിശോധിച്ച് ഉചിതമായ നടപടികള്‍ ഒട്ടും വൈകാതെ സ്വീകരിക്കുമെന്നും ആ വിവരം അറിയിക്കുമെന്നും മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പോടെയാണ് കോള്‍ ആരംഭിക്കുന്നത്.  


തിങ്കളാഴ്ച വൈകിട്ടാണ് സിറ്റിസന്‍ കണക്ട് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ആദ്യമായി വിളിച്ച നടന്‍ ടൊവിനോ തോമസുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. English Summary:
Citizen Connect System Faces Initial Challenges: Citizen Connect Complaint System faces initial hiccups with call connectivity issues.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com