search
 Forgot password?
 Register now
search

ഡ്രൈവർ മദ്യലഹരിയിൽ; ചാല ബൈപാസ് ജംക്​ഷനിൽ റോഡിന്റെ വിടവിൽ വീണ് കാർ – വിഡിയോ

Chikheang 2025-11-17 16:51:14 views 582
  



ചാല (കണ്ണൂർ)∙ ബൈപാസ് ജംക്‌ഷനു സമീപം നിർമാണത്തിലുള്ള ദേശീയപാതയിലൂടെ മദ്യലഹരിയിലുള്ളയാൾ ഓടിച്ച കാർ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട് ഉയർത്തിയ റോഡിനും ഇടയിലെ വിടവിൽ വീണു. അടിപ്പാതയിലെ റോഡിലേക്കു തൂങ്ങിക്കിടന്ന കാറിൽനിന്ന് ഡ്രൈവറെ നാട്ടുകാരാണ് പുറത്തെ‌ടുത്തത്. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മദ്യലഹരിയിൽ കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെ (29) എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

  • Also Read അപകടം കൂടി : ഇനി ദേശീയപാത മുറിച്ച് കടക്കാനാവില്ല   


ഇന്നലെ വൈകിട്ട് 5.30ന് ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലാണു സംഭവം. തലശ്ശേരി ഭാഗത്തുനിന്നു വന്ന കാർ ചാല ബൈപാസ് ജംക്‌ഷന് സമീപമെത്തിയപ്പോൾ, കണ്ണൂർ ഭാഗത്തേക്ക് മണ്ണിട്ടുയർത്തി നിർമിക്കുന്ന ദേശീയപാതയിലേക്ക് കയറുകയായിരുന്നു. വേഗത്തിൽവന്ന കാർ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട ഭാഗത്തിനുമിടയിലെ വിടവിലേക്കു വീഴുകയായിരുന്നു.

  • Also Read റോഡിനു മധ്യത്തിലെ  ഒറ്റത്തൂണുകളിലൂടെയുള്ള രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാത; ടോൾ ബൂത്ത്, താഴേക്ക് റാംപ് ഇവിടെ..   


സമീപത്തെ ക്ഷേത്രത്തിൽനിന്ന് നീളമേറിയ ഏണി കൊണ്ടുവന്നാണ് നാട്ടുകാർ ഡ്രൈവറെ കാറിൽനിന്ന് പുറത്തെത്തിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ വീഴാതിരിക്കാൻ നാട്ടുകാരും ഒപ്പം നിന്നു. പിന്നീട് സാവധാനത്തിൽ താഴത്തേക്കിറക്കുകയായിരുന്നു.
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Drunk Driver Causes Accident Near Chala Bypass: Kannur car accident occurred near Chala bypass junction. A drunk driver drove the car into a gap between the underpass bridge and the elevated road, and police took the driver into custody. No severe injuries were reported, but the car was removed with a crane and the driver taken to custody.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com