search

ശബരിമല തീർ‌ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; പരുക്കേറ്റവരുമായി പോയ കാറും അപകടത്തിൽപ്പെട്ടു

cy520520 2025-11-17 20:21:12 views 657
  



മുണ്ടക്കയം (കോട്ടയം) ∙ മുണ്ടക്കയം – എരുമേലി – ശബരിമല പാതയിൽ കർണാടക സ്വദേശികളായ ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച്  ആറുപേർക്ക് പരുക്ക്. ഇവരുമായി പോയ മറ്റൊരു വാഹനം അര കിലോമീറ്റർ അകലെ വീണ്ടും അപകടത്തിൽപെട്ടു.  

  • Also Read ഹൈറേഞ്ച് പാതയിലെ പതിവ് അപകട സ്ഥലം: ചാമപ്പാറ വളവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല   


അമരാവതിക്ക് സമീപമായിരുന്നു ആദ്യത്തെ അപകടം.  നിയന്ത്രണംവിട്ട ഒമ്നി വാൻ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.  ഡ്രൈവറും മുൻ സീറ്റിലുണ്ടായിരുന്ന തീർഥാടകനും വാഹനത്തിൽ കുടുങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ  പുറത്തെത്തിച്ചത്.

  • Also Read ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം   


പരുക്കേറ്റവരുമായി പോയ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്കു മാറ്റി. മുണ്ടക്കയം പൊലീസും മോട്ട‌ർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു മുൻകയ്യെടുത്തു.
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala Pilgrims Injured in Accident in Mundakayam: Six Karnataka pilgrims were injured when their vehicle crashed, followed by another collision while transporting the injured.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737