അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിൽ എത്തിച്ചു; 2022 മുതൽ ഒളിവിൽ, ആദ്യ ചിത്രം പുറത്ത് വിട്ട് എൻഐഎ

cy520520 2025-11-19 20:21:21 views 1158
  



ന്യൂഡൽഹി∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചു. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിനുപിന്നാലെ അൻമോൽ ബിഷ്ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അൻമോൽ. ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. അൻമോലിന്റെ ആദ്യ ചിത്രം എൻഐഎ പുറത്തുവിടുകയും ചെയ്തു. 2022 മുതൽ ഒളിവിലായിരുന്നു.

  • Also Read ‘സ്ഫോടനത്തെ ന്യായീകരിക്കുന്ന വിഡിയോ പാടില്ല’: മുന്നറിയിപ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം   


ബാബാ സിദ്ദീഖിയുടേത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ അൻമോൽ പ്രതിയാണ്. 2022 മേയിൽ പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലക്കേസിലും ഇയാൾ പ്രതിയാണ്. ഈ വർഷം ഏപ്രിൽ 14ന് ബോളിവു‍ഡ് താരം സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വീടിനു പുറത്ത് വെടിയുതിർത്ത സംഭവത്തിനു പിന്നിലും ഇയാളാണെന്നു സംശയിക്കുന്നു. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

  • Also Read ബംഗ്ലക്കുടുക്കിൽ ഇന്ത്യ; ഹസീനയെ വെട്ടിലാക്കിയത് സ്വയം ഒപ്പിട്ട അന്നത്തെ ഉടമ്പടി; കാത്തിരിക്കുന്നത് ഫെബ്രുവരിയിലെ ഫലം!   


നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള ബാബാ സിദ്ദിഖി ‌2024 ഒക്ടോബർ 12 നാണ് വെടിയേറ്റു മരിച്ചത്. പ്രത്യേക പൊലീസ് സുരക്ഷയുള്ള മുൻ മന്ത്രി കൂടിയായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ മകന്റെ ഓഫിസിനു മുന്നിൽ നിന്നു കാറിൽ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നു പേരുടെ സംഘം വെടിവച്ചത്.  പഞ്ചാബിലെ ഫാസിൽക്ക ജില്ലാ സ്വദേശിയായ അൻമോൾ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇന്ത്യയിൽനിന്നു വിദേശത്തേക്കു കടന്നത്. ദുബായ്, കെനിയ വഴി നേപ്പാൾ കടന്നാണ് ഒടുവിൽ യുഎസിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ വർഷം നവംബറിൽ യുഎസിൽ വച്ച് ഇയാൾ കസ്റ്റഡിയിലായിരുന്നു.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Anmol Bishnoi brother of Lawrence Bishnoi arrested by NIA after being extradited from US: He is a key suspect in the Baba Siddique murder case and is also linked to the Sidhu Moose Wala murder and threats against Salman Khan. Authorities will present him to court immediately.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: book of gold slot Next threads: villento casino
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133198

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.