‘കഴിഞ്ഞ ദിവസമുണ്ടായത് അപകടസൂചന; 6 മാസം മുൻപ് ഒരുക്കങ്ങൾ നടത്തണമായിരുന്നു, ആരുടെയും ദര്‍ശനം നിഷേധിക്കില്ല’

Chikheang 2025-11-19 20:51:20 views 920
  



തിരുവനന്തപുര∙ ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ മാനിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ആറു മാസം മുന്‍പ് തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കേണ്ടതായിരുന്നു. കുറച്ചു ക്രമീകരണങ്ങള്‍ തുടങ്ങിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. കഴിഞ്ഞ ബോര്‍ഡ് ഒഴിയുന്ന സമയം ആയതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. ആ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.  

  • Also Read ‘ഏകോപനമില്ലാത്തതാണ് പ്രശ്നം, ഒരുക്കങ്ങൾ‌ 6 മാസം മുൻപെങ്കിലും തുടങ്ങേണ്ടത് ആയിരുന്നില്ലേ?’: ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി   


അടുത്ത ദിവസത്തേക്കു കൂടി വെര്‍ച്വല്‍ ക്യൂ റജിസ്‌ട്രേഷനും സ്‌പോട്ട് ബുക്കിങ്ങും നടത്തിയവരെ കൂടി കടത്തിവിട്ടതാണ് ഇന്നലെ ശബരിമലയിലെ ആശങ്കാജനകമായ അവസ്ഥയ്ക്കു കാരണമായത്. 12 മണിക്കൂറോളം ആളുകള്‍ക്കു ക്യൂ നില്‍ക്കേണ്ടിവന്ന സാഹചര്യം ആവര്‍ത്തിക്കാന്‍ പാടില്ല. നിലയ്ക്കലും പമ്പയിലും ഭക്തരെ ക്രമീകരിച്ചുകൊണ്ടു മാത്രമേ ദര്‍ശനം അനുവദിക്കൂ. ആരുടെയും ദര്‍ശനം നിഷേധിക്കില്ല. മണ്ഡലകാലത്തോടു ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് മാറിയത് പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. അതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.  

  • Also Read അക്രമപാതയിൽ യുവാക്കൾ, കല്യാണത്തിന് പെണ്ണുപോലും കിട്ടാനില്ല: എല്ലാം മാറ്റി ഒരു സിഐയു‍‍‍‍‍ടെ ‘ഇൻസൈറ്റ്’: 7 വർഷത്തിൽ 98 പേർക്ക് സർക്കാർ ജോലി   


ശബരിമല സീസണുമായി ബന്ധപ്പെട്ട് ഒരു ഫെസ്റ്റിവല്‍ മാന്വല്‍ തയാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുംഭമേള നടത്തിപ്പിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ ഇതിനായി പഠിക്കും. ശബരിമലയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായിട്ടില്ല. ദേവസ്വം ബോര്‍ഡിന് അകത്തുള്ള വകുപ്പുകളുടെ ഏകോപനത്തിലാണ് പാളിച്ച വന്നത്. പൊലീസിന്റെ ഏകോപനം കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായത് അപകടസൂചനയായാണ് കാണുന്നത്. അത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുത്തു മുന്നോട്ടുപോകും. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 18 ക്യൂ കോംപ്ലക്‌സുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ 18 ക്യൂ കോംപ്ലക്‌സ് ഒഴിഞ്ഞു കിടക്കുകയാണ്. അതിനകത്ത് ആരും കയറുന്നില്ല. അത് വൃത്തിയാക്കിയിരുന്നില്ല. ഇന്നലെ എല്ലാം വൃത്തിയാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത സീസണുള്ള ഒരുക്കങ്ങള്‍ 2026 ഏപ്രിലില്‍ വിഷുവിന് തന്നെ ആരംഭിക്കുമെന്നും കെ.ജയകുമാര്‍ പറഞ്ഞു.  
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, മുന്നൊരുക്കങ്ങളില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അപ്രതീക്ഷിതമായി കൂടുതല്‍ ഭക്തര്‍ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. 16ന് വൈകുന്നേരം വെര്‍ച്വല്‍ ക്യൂ പറഞ്ഞിരുന്നത് 30,000 പേര്‍ക്കാണ്. എന്നാല്‍ 60,000 പേര്‍ വന്നു. 17, 18 തീയതികളിലും ഒരു ലക്ഷത്തില്‍പരം പേരെത്തി. തുടര്‍ച്ചയായി അനിയന്ത്രിതമായ ഭക്തജനപ്രവാഹം ഉണ്ടായി. ശബരിമലയില്‍ പരമാവധി ഒരു ദിവസം 90,000ത്തില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ കഴിയില്ല. ഇന്നലെ വൈകിട്ടോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹൈക്കോടതിക്കു വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡിനെയോ സര്‍ക്കാരിനെയോ നിലവിലെ പ്രസിഡന്റ് കെ.ജയകുമാര്‍ വിമര്‍ശിച്ചതായി കരുതുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. English Summary:
Devaswom Board Responds to Sabarimala Rush: Sabarimala preparation failures are addressed following recent overcrowding issues. The Devaswom Board is taking steps to prevent future incidents and improve devotee management, planning to implement a festival manual and address coordination gaps.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: pin up casino yorumlar Next threads: $100 sign up bonus casino no deposit
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137542

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.