search
 Forgot password?
 Register now
search

വി.എം.വിനുവിനു പകരം ബൈജു കാളക്കണ്ടി; കല്ലായി വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

cy520520 2025-11-20 19:21:06 views 1079
  



കോഴിക്കോട് ∙ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ചലച്ചിത്ര സംവിധായകൻ വി.എം.വിനു വോട്ടർപട്ടികയിൽ ഇടം നേടാതെ പോയതിനെത്തുടർന്ന് വാർത്താപ്രാധാന്യം നേടിയ കല്ലായി വാർഡിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ ഡിസിസി നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി. വ്യാഴാഴ്ച ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗമാണ് ബൈജുവിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം: രണ്ടാഴ്ച സമയം നിശ്ചയിച്ച് ഹൈക്കോടതി   


വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും മേയർ സ്ഥാനാർഥിയായി അവതരിപ്പിക്കുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിനാലാണ് പകരം സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. വിനുവിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

  • Also Read ‘പിണറായിസം അവസാനിപ്പിക്കണം’: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് അൻവർ   


താരപരിവേഷമുള്ള സ്ഥാനാർഥിയാകും വിനുവിനു പകരം വരികയെന്ന മുൻ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കോൺഗ്രസിന്റെ എല്ലാ സ്ഥാനാർഥികളും താരപരിവേഷം ഉള്ളവരാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന്റെ മറുപടി. കല്ലായി വാർഡിലെ സജീവ പ്രവർത്തകനാണ് ബൈജു കാളക്കണ്ടി. സ്ഥാനാർഥിത്വം നഷ്ടമായെങ്കിലും കോർപറേഷനിലെ 76 വാർഡിലും വി.എം.വിനു പ്രചാരണ രംഗത്തുണ്ടാകുമെന്നും പ്രവീൺകുമാർ പറഞ്ഞു. ചലച്ചിത്ര താരം ജോയ് മാത്യുവും കോൺഗ്രസിനായി പ്രചാരണരംഗത്തുണ്ടാകും.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബൈജു കാളക്കണ്ടി, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് രാവിലെ കോൺഗ്രസ് കോർ കമ്മിറ്റി സ്ഥാനാർഥിയായി പരിഗണിച്ചത്. പ്രാദേശിക തലത്തിൽ മികച്ച പ്രകടനം നടത്തിയ ബൈജുവിലൂടെ വാർഡിൽ വിജയം നേടാമെന്ന വിലയിരുത്തലാണ് ഉണ്ടായത്. വി.എം.വിനു പിൻമാറിയ സാഹചര്യത്തിൽ കോർപറേഷനിൽ മത്സര രംഗത്തുള്ളവരിൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പി.എം.നിയാസിനെ മേയർ സ്ഥാനാർഥിയായി യുഡിഎഫ് ഉയർത്തിക്കാട്ടുമെന്നാണ് സൂചന.

കോർപറേഷൻ തിരഞ്ഞെടുപ്പിൽ വോട്ടില്ലാത്തതിനാൽ മെഡിക്കൽ കോളജ് സൗത്ത് വാർഡിലും നേരത്തെ പ്രഖ്യാപിച്ച ബിന്ദു കമ്മനക്കണ്ടിക്കു പകരം കോൺഗ്രസിന് പുതിയ സ്ഥാനാർഥിയെ തിരയേണ്ടി വന്നിരുന്നു. ഒടുവിൽ ബിന്ദുവിന്റെ ബന്ധു കൂടിയായ രമ്യ കമ്മനക്കണ്ടിയെ ഇവിടെ സ്ഥാനാർഥിയായി ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു. English Summary:
Kallayi Ward Election: Kozhikode\“s Kallayi ward sees Baiju Kalakandi replace V.M. Vinu as Congress candidate due to voter list issues. Explore the UDF mayoral candidate shift and campaign details.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com