‘ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം’; ഉമറിന്റെയും ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ചെങ്കോട്ട സ്ഫോടനം പരാമർശിച്ച് പൊലീസ്

deltin33 2025-11-20 23:21:06 views 1129
  



ന്യൂഡൽഹി‌∙ 2020ലെ ഡൽഹി കലാപഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയെ എതിർക്കവേ ചെങ്കോട്ട സ്ഫോടനത്തെ പരാമർശിച്ച് ഡൽഹി പൊലീസ്. ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണെന്നു ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു സുപ്രീംകോടതിയിൽ പറഞ്ഞു. ബുദ്ധിജീവികൾ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെ ഡോക്ടർമാരും എൻജിനീയർമാരും ആയ ശേഷം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.  

  • Also Read അൽ ഫലാഹ് സർവകലാശാലയിലെ 10 പേരെ കാണാനില്ല; ഭീകര ബന്ധമെന്ന് സംശയം, ഫോണുകൾ ഓഫ്   


ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണ്. വിദ്യാഭ്യാസമില്ലാത്ത തീവ്രവാദികളേക്കാൾ രാജ്യസുരക്ഷക്ക് ഭീഷണി ഇത്തരക്കാരാണ്. ഇവർ ബുദ്ധിജീവികളാണ് എന്നൊരു വാദം ജാമ്യാപേക്ഷകളിൽ ഉയർത്തുകയും ചെയ്യും –അഡി. സോളിസിറ്റർ ജനറൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ യഥാർഥ ലക്ഷ്യം ഭരണകൂടത്തെ വീഴ്ത്തുകയെന്നതും രാജ്യത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയെന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.  

  • Also Read ‘ചെങ്കോട്ട മുതൽ കശ്മീർ വരെ ആക്രമിക്കും, ഞങ്ങളത് ചെയ്തു’; ഭീകരാക്രമണത്തിൽ പാക്ക് ബന്ധം, അവകാശവാദവുമായി നേതാവ്   


50 പേർ കൊല്ലപ്പെടുകയും 700ഓളം പേർക്കു പരുക്കേൽക്കുകയും ചെയ്ത വടക്കു–കിഴക്കൻ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനക്കാരെന്ന കുറ്റം ചുമത്തിയാണ് ഉമർ‌ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയ ആക്ടിവിസ്റ്റുകളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ പല തവണകളായി കോടതി നിരസിച്ചതാണ്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി.അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാദം നാളെയും തുടരും.

  • Also Read ‘സ്വപ്നത്തിൽ ഒരു നായ വന്നു നിർദേശം നൽകി’; ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു   

    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Police: The Delhi Police argued in the Supreme Court that intellectuals turning into terrorists is more dangerous. The police opposed the bail pleas of activists Umar Khalid and Sharjeel Imam.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

Previous threads: kub slot Next threads: why has life been termed as a gamble
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323603

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.