search
 Forgot password?
 Register now
search

പി.കെ.ശശി അനുകൂലികൾ പോരാട്ടത്തിന്; സിപിഎമ്മിന് വെല്ലുവിളിയായി ജനകീയ മതേതര മുന്നണി

LHC0088 2025-11-21 06:51:10 views 1263
  



മണ്ണാർക്കാട് ∙ സിപിഎമ്മിൽ അച്ചടക്കനടപടി നേരിട്ട മുൻ എംഎൽഎ പി.കെ.ശശിയെ അനുകൂലിക്കുന്നവർ നേതൃത്വം നൽകുന്ന ജനകീയ മതേതര മുന്നണി, പാർട്ടിക്കെതിരെ പരസ്യ വെല്ലുവിളിയുമായി മണ്ണാർക്കാട് മേഖലയിൽ മത്സരത്തിന്. ചിലയിടത്ത് ഇവർക്കു യുഡിഎഫ് പിന്തുണയുമുണ്ട്.

  • Also Read ‘യൂത്ത്’ രോഷം തണുപ്പിച്ച് കോൺഗ്രസ്; വയനാട്ടിൽ സ്ഥാനാർഥി പട്ടികയായി, സംഷാദിന് സീറ്റ്, ജഷീറിനില്ല   


മണ്ണാർക്കാട് നഗരസഭയിൽ 10 വാർഡുകളിലും കാരാകുർശ്ശി പഞ്ചായത്തിൽ രണ്ടു വാർഡുകളിലും കോട്ടോപ്പാടത്ത് 4 വാർഡുകളിലും കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഒരിടത്തുമാണു പത്രിക നൽകിയത്. കാരാകുർശ്ശിയിൽ 2 പേർകൂടി പത്രിക നൽകുമെന്നു നേതാക്കൾ പറ‍ഞ്ഞു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ‍തിരുവിഴാംകുന്ന് ഡിവിഷനിലും മത്സരിക്കും. കാരാകുർശ്ശിയിലും കാഞ്ഞിരപ്പുഴയിലും ഓരോ വാർഡിലും ശ്രീകൃഷ്ണപുരം ബ്ലോക്ക് പ‍ഞ്ചായത്തിലെ കാരാകുർശ്ശി ‍ഡിവിഷനിലും യുഡിഎഫ് പിന്തുണയോടെയാണു മത്സരം. ഇവിടെ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. സിപിഎമ്മിനു സ്വാധീനമുള്ള വാർഡുകളാണിവ. ജയിക്കാനായില്ലെങ്കിലും തോൽപിക്കാനാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

അതേസമയം, പാർട്ടിക്ക് എതിരെ മത്സരത്തിനിറങ്ങുന്നവർക്ക് ഒരു സ്വാധീനവുമുണ്ടാക്കാൻ കഴിയില്ലെന്നാണു സിപിഎം നിലപാട്. ശശിയുടെ പ്രവർത്തനമേഖലയായിരുന്ന മണ്ണാർക്കാട്ട് ഇപ്പോഴും അദ്ദേഹത്തിനു പിന്തുണയുണ്ടെന്നു തെളിയിക്കുകയാണ് ഒപ്പമുള്ളവരുടെ ലക്ഷ്യം. ഔദ്യോഗിക പക്ഷം തങ്ങളെ മാറ്റിനിർത്തുന്നതിലെ പ്രതിഷേധവും തിരുത്തലുമാണ് ഉദ്ദേശ്യം.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ സ്വതന്ത്ര മുന്നണിയെന്നു പറഞ്ഞ് മണ്ണാർക്കാട് നഗരസഭയിലേക്കു മത്സരിക്കുന്നവർക്കു എന്റെ പിന്തുണയില്ല. എന്റെ അറിവോടെയല്ല അവർ മത്സരിക്കുന്നത്. എന്റെ ബ്രാഞ്ച് ഏതാണെന്നു പാർട്ടി നേതൃത്വം ഇതുവരെ അറിയിച്ചിട്ടില്ല. ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ചു നാടുമുഴുവൻ നടക്കാൻ കഴിയില്ല. ബ്രാഞ്ച് ഏതാണെന്ന് അറിയാത്തതിനാൽ യോഗത്തിൽ പങ്കെടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ല. - പി.കെ.ശശി English Summary:
Mannarkkad Elections: P.K. Sasi Supporters Challenge CPM in Mannarkkad Local Elections
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com