കൊച്ചി ∙ എഡിജിപി എം.ആർ.അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തുടർ നടപടികൾക്ക് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമ പ്രകാരം, സർക്കാർ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും അത് ഹാജരാക്കിയിട്ടില്ലെന്നുമുള്ള അജിത്കുമാറിന്റെ വാദം അംഗീകരിച്ചു ഹർജി ഭാഗികമായി അനുവദിച്ചാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. എന്നാൽ പരാതി റദ്ദാക്കണമെന്ന അജിത്കുമാറിന്റെ ആവശ്യം തള്ളി.
Also Read കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല; ഹർജികൾ 26ന് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി
വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഹൈക്കോടതി നീക്കി. സർക്കാർ നൽകിയ ഹർജിയിലാണു നടപടി. എന്നാൽ, പരാതിക്കാരനു പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിനുശേഷം വിജിലൻസ് കോടതിക്കു തുടർ നടപടി സ്വീകരിക്കാമെന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരനു ബന്ധപ്പെട്ട അധികൃതരെ അനുമതിക്കായി സമീപിക്കാം. അന്വേഷണ റിപ്പോർട്ടുകളിൽ പ്രത്യേക കോടതിയുടെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി അതും റദ്ദാക്കി.
Also Read ബാങ്ക് വാഹനം മോഷ്ടിച്ച സംഭവത്തിൽ വഴിത്തിരിവ്: പൊലീസ് കോൺസ്റ്റബിൾ പിടിയിൽ, സംഘത്തിൽ മലയാളിയും
വിജിലൻസ് കോടതിയുടെ ഓഗസ്റ്റ് 14 ലെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അജിത് കുമാറിന്റെ ഹർജി. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർങ്ങൾ റദ്ദാക്കണം, അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം. നെയ്യാറ്റിൻകര നാഗരാജുവിന്റെ ഹർജിയിലായിരുന്നു വിജിലന്‍സ് കോടതി അജിത് കുമാറിനെതിരെ നടപടികൾക്ക് ഉത്തരവിട്ടത്. പ്രോസിക്യൂഷൻ അനുമതി തേടുമെന്നും, എന്നാൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും നെയ്യാറ്റിൻകര നാഗരാജു പറഞ്ഞു.
‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്?
MORE PREMIUM STORIES
English Summary:
MR Ajith Kumar case involves the Kerala High Court overturning a Vigilance Court order related to alleged illegal assets of ADGP MR Ajith Kumar. The High Court cited the need for prosecution sanction to proceed with the case, allowing the complainant to seek necessary permissions.
Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.