‘കസ്റ്റഡി മർദനം സിപിഎമ്മിനു തിരിച്ചടിയാകും; വാർഡ് തിരിച്ചു പിടിക്കും’: പ്രതിപക്ഷമില്ലാത്ത പഞ്ചായത്തിൽ സുജിത്തിന്റെ പോരാട്ടം

deltin33 2025-11-21 22:51:36 views 652
  

    

  



തൃശൂർ ∙ കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ ഇരയായ സുജിത്ത് തിര‍ഞ്ഞെടുപ്പിലെ കന്നിയങ്കം കുറിക്കുകയാണ് ഇത്തവണ. തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊവ്വന്നൂർ വാർഡിലാണ് സുജിത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരരംഗത്തുള്ളത്. സുജിത്ത് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

  • Also Read ‘ഞാൻ അവിടെ ലോക്കൽ അല്ലേ, അടാട്ട് മോഡൽ തിരികെ കൊണ്ടുവരും, എന്റെ ലഹരി കൃഷിയും കൃഷിക്കാരുമാണ്’   
    

∙ കേസിന്റെ നിലവിലെ അവസ്ഥയെന്താണ്?

പ്രചാരണത്തിനി‌ടെ ജനങ്ങളും ഇതേ ചോദ്യമാണ് ചോദിക്കുന്നത്. എനിക്കു നീതി കിട്ടിയോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. നാലു പേർ സസ്പെൻഷനിലാണ്. ഒരാളെക്കൂടി പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. കോടതിയിൽ കേസിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

  • Also Read റെന്റ് എ കാർ തിരികെ ചോദിച്ചതിനു കൊടുംക്രൂരത; ഉടമയെ ബോണറ്റിൽ കിടത്തി കാർ ഓടിച്ചു, രക്ഷപ്പെടുത്തിയത് വാഹനം തടഞ്ഞ് - വിഡിയോ   


∙ വോട്ടഭ്യർഥനയുമായി ഇറങ്ങുമ്പോൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടോ

തീർച്ചയായും. കുന്നംകുളം കസ്റ്റഡി മർദന കേസിലെ ഇരയാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 25 വർഷമായി ചൊവ്വന്നൂർ പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. അതുകൊണ്ടുതന്നെ ഭരണരംഗത്ത് വലിയ പോരായ്മകൾ ഉണ്ട്. പഞ്ചായത്തിൽ ഒരു വികസനവും സംഭവിച്ചിട്ടില്ല.
    

  • ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
      

         
    •   
         
    •   
        
       
  • ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
      

         
    •   
         
    •   
        
       
  • ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ മുപ്പതാം വയസിൽ കന്നിയങ്കം കുറിക്കുകയാണ്, പ്രചാരണം എങ്ങനെ പോകുന്നു?

12 പഞ്ചായത്ത് വാർഡുകൾ അടങ്ങുന്നതാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊവ്വന്നൂർ വാർഡ്. ആദ്യ മത്സരമാണ്. മുൻപു നിരവധി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായി പ്രവർത്തിച്ച പരിചയമുണ്ട്. കസ്റ്റഡി മർദനം തന്നെയാണ് പ്രധാന പ്രചാരണവിഷയം.

  • Also Read ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’   


∙ബ്ലോക്ക് പഞ്ചായത്തിൽ വലിയ ശക്തിയാണ് എൽഡിഎഫ്. വിജയ പ്രതീക്ഷയുണ്ടോ?

പ്രതിപക്ഷമില്ലാത്ത ബ്ലോക്ക് പഞ്ചായത്ത് ആണ് ചൊവ്വന്നൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14 വാർഡുകളിലും എൽഡിഎഫ് ആണ് വിജയിച്ചത്. വളരെ കഠിനമായ മത്സരം ആണ്. ഞാൻ മത്സരിക്കുന്ന വാർഡിൽ സിപിഎമ്മിന് ആയിരത്തോളം വോട്ട‌ിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. പക്ഷേ ഇക്കുറി വാർഡ് തിരിച്ചുപിടിക്കും. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പിന്തുണയോടെ പ്രചാരണ രംഗത്തുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജനീഷ് കുമാർ വിളിച്ചിരുന്നു. പ്രചാരണത്തിന് നേതാക്കളെ എത്തിക്കുന്ന കാര്യം മണ്ഡലം കമ്മിറ്റിയോട് ആലോചിക്കുന്നുണ്ട്.   പൊലീസ് മർദനമേറ്റ വി.എസ്.സുജിത്തിന്റെ കുന്നംകുളത്തെ വസതിയിൽ എത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി സുജിത്തിനെ മോതിരമണിയിക്കുന്നു (ഫയൽ ചിത്രം ∙മനോരമ)

∙കസ്റ്റഡി മർദന കേസിലെ വഴിത്തിരിവ്, വിവാഹം, സ്ഥാനാർഥിത്വം – 2025നെ എങ്ങനെ നോക്കിക്കാണുന്നു?

ജീവിതത്തിൽ ഒരു പ്രധാന വർഷമായിരുന്നു 2025. കൃത്യമായി പറഞ്ഞാൽ ഒരു ടേണിങ് പോയിന്റ്. 3 മാസം മുൻപാണ് വിവാഹം കഴിഞ്ഞത്. കേസിലും വഴിത്തിരിവ് വന്നു. സിസിവിടിവി ദൃശ്യങ്ങൾ കേരളം കണ്ടു. നിലവിൽ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണ്. ഇപ്പോൾ സ്ഥാനാർഥിത്വത്തിലൂടെ മറ്റൊരു ഉത്തരവാദിത്തം കൂടി പാർട്ടി ഏൽപിച്ചിരിക്കുന്നു. പൊതുവെ യുഡിഎഫിന് പോസിറ്റീവ് ട്രെൻഡാണ് മണ്ഡലത്തിൽ. പൊതുജനം മാറ്റമാഗ്രഹിക്കുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Facebook/Vs Sujith AZ എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Sujith is contesting the Chovannur Block Panchayat election: Kunnamkulam Custody Torture Case victim Sujith is contesting the Chovannur Block Panchayat election, marking a turning point in his life. He aims to bring development to the ward, which has been under LDF rule for 25 years, and is determined to secure justice in his case and bring change to the constituency.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
327101

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.