search
 Forgot password?
 Register now
search

വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം: ചാക്കു കൊണ്ട് മൂടിയ നിലയിൽ, അരികിൽ കിടന്നുറങ്ങി വീട്ടുടമസ്ഥൻ; ദുരൂഹത

LHC0088 2025-11-22 14:21:01 views 1279
  



കൊച്ചി∙ കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തി. ജോർജ് എന്ന വ്യക്തിയുടെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി.  മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനംപള്ളി നഗറിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള സ്ഥലമാണ് കോന്തുരുത്തി. ഹരിതകർമ സേനാംഗങ്ങൾ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

  • Also Read 6 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: അമ്മൂമ്മ റോസി ആശുപത്രിയിൽ അറസ്റ്റിൽ   


സ്ത്രീ മലയാളിയല്ലെന്നും മുൻപ് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ‘‘ ജോർജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കൾ സ്ഥലത്തില്ല. വെളുപ്പിന് ഒച്ചകേട്ടതായി വാടകയ്ക്കു താമസിക്കുന്ന ആൾ പറഞ്ഞു’’–നാട്ടുകാരിലൊരാൾ മാധ്യമങ്ങളോട് പറ‍ഞ്ഞു.

‘‘ജോർജിന്റെ വീട്ടിൽനിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയുടെ ശബ്ദമാണെന്നാണ് കരുതിയത്. അതിനാൽ പുറത്തിറങ്ങിയില്ല’’–ജോർജിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അതിഥി തൊഴിലാളി മാധ്യമങ്ങളോട് പറ‍ഞ്ഞു.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ഇന്നലെ ജോർജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹത്തിന് അരികിൽ ജോർജ് ഉറങ്ങുകയായിരുന്നു എന്നാണ് ഹരിതകർമ സേനാംഗങ്ങൾ പൊലീസിനു മൊഴി നൽകിയത്. എന്താണ് സംഭവിച്ചതെന്നു അവർ ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു മറുപടി. ജോർജ് പലരോടും ചാക്ക് അന്വേഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.
  

‘‘ഹരിതകർമസേനാംഗങ്ങൾ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയപ്പോൾ മൃതദേഹം ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം നഗ്നമായിരുന്നു. അടുത്ത് ജോർജ് ഇരിക്കുന്നുണ്ടായിരുന്നു. ഗേറ്റ് അടച്ചശേഷം പൊലീസിനെ അറിയിച്ചു. ജോർജ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മരിച്ചയാൾ ഈ പ്രദേശവാസിയല്ല. ’’–കൗൺസിലർ പറ‍ഞ്ഞു. English Summary:
Woman\“s Dead Body Found near Konthuruthy Church Kochi: The South police have arrived at the scene to investigate the suspected murder.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com