നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 50 വിദ്യാർഥികൾ തിരിച്ചെത്തി, കാണാമറയത്ത് 253 കുരുന്നുകൾ; ഉടൻ മോചിപ്പിക്കണമെന്ന് ലിയോ മാർപാപ്പ

deltin33 2025-11-24 04:21:00 views 987
  



അബുജ ∙ നൈജീരിയയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തി. 12 അധ്യാപകരടക്കം 265 പേരെക്കുറിച്ച് വിവരമില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് 50 കുട്ടികൾക്കു രക്ഷപ്പെടാനായതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ നൈജർ സംസ്ഥാന അധ്യക്ഷനും സ്കൂളിന്റെ പ്രൊപ്രൈറ്ററുമായ റവ. ബുലുസ് ദൗവ യോഹന്ന പറ‍ഞ്ഞു.  

  • Also Read ഓപ്പറേഷൻ സിന്ദൂറിനിടെ റഫാൽ വിമാനം തകർത്തിട്ടില്ല; ഇന്ത്യയ്ക്ക് എതിരായ പാക്ക് പ്രചാരണം തള്ളി ഫ്രാൻസ്   


നൈജീരിയയിലെ കാത്തലിക് സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയവരെ ഉടൻ മോചിപ്പിക്കണമെന്ന് ലിയോ മാർപാപ്പ അഭ്യർഥിച്ചു. വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ കുർബാനയ്ക്കൊടുവിൽ നൈജീരിയയിലും കാമറൂണിലും സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകുന്നതു പതിവാകുന്നതിനെക്കുറിച്ച് മാർപാപ്പ പരാമർശിച്ചു. നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗക്കാരുടെ നേർക്കുള്ള അക്രമങ്ങൾ തടയാൻ യുഎസ് ഭരണകൂടം വിപുലമായ പദ്ധതി തയാറാക്കുകയാണെന്നാണു റിപ്പോർട്ടുകൾ.  

സംഘർഷബാധിതമായ വടക്കൻ സംസ്ഥാനം നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സ്കൂളിലായിരുന്നു വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയത്. സമാനമായ സാഹചര്യത്തിൽ സമീപപ്രദേശമായ കെബിയിൽ തിങ്കളാഴ്ച ബോർഡിങ് സ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ബന്ദിപ്പണത്തിനായി തട്ടിക്കൊണ്ടുപോകൽ വർധിച്ച സാഹചര്യത്തിൽ നൈജർ സംസ്ഥാനത്തെ സ്കൂളുകൾക്കൊപ്പം 47 കോളജുകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. സംഘർഷബാധിതമായ 10 സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സ്കൂളുകളിലും ആവശ്യമായ സുരക്ഷാമുന്നറിയിപ്പു സംവിധാനങ്ങളില്ലെന്ന് യുനിസെഫ് പറഞ്ഞു.

  • Also Read ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി; 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ: മംദാനിയോട് ട്രംപ്   

    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2014 ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം ചിബോക് പട്ടണത്തിലെ 276 സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയത് ആഗോളശ്രദ്ധ നേടിയിരുന്നു. വടക്കൻ മേഖലയിൽ സജീവമായ ഡസൻകണക്കിന് കൊള്ളസംഘങ്ങൾ വിദൂരമേഖലയിലെ സ്കൂളുകൾ ആക്രമിച്ചു കഴിഞ്ഞ വർഷങ്ങളിൽ ആകെ 1500 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോയത്. പണം നൽകിയാണ് ഇവരിലേറെപ്പേരെയും പിന്നീടു മോചിപ്പിച്ചത്.

നൈജീരിയയിൽ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ ആക്രമണം വ്യാപകമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം നൈജീരിയ തള്ളിയിരുന്നു. നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യുഎസ് സന്ദർശിക്കുന്നതിനിടെയാണ് സ്കൂൾ ആക്രമണം. ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കാൻ സൈനികനടപടിയും ഉപരോധവും അടക്കം കടുത്ത നടപടി യുഎസ് പരിഗണനയിലുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടുണ്ട്. English Summary:
Nigeria School Kidnapping: Reports indicate that fifty students have been rescued, but many remain missing, prompting international concern and calls for action.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323318

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.