search
 Forgot password?
 Register now
search

എ.പത്മകുമാറിനെ വിലങ്ങ് വയ്ക്കരുത്; പൊലീസിന് നിർദേശം, നടപടി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

deltin33 2025-11-26 14:21:10 views 942
  



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ വിലങ്ങ് അണിയിക്കരുതെന്ന് നിർദേശം. ദേവസ്വം മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കൈവിലങ്ങ് അണിയിച്ചത് വിവാദമായിരുന്നു. നിയമവിരുദ്ധമായ നടപടിയാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

  • Also Read ശബരിമലയിൽ തിരക്ക് കൂടുന്നു; പതിനെട്ടാംപടി കയറാൻ മരക്കൂട്ടംവരെ നീണ്ട നിര, വെർച്വൽ ക്യൂ ഇല്ലെങ്കിൽ കുടുങ്ങും   


എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു വാസുവിനെ കൈവിലങ്ങ് അണിയിച്ച് ആദ്യതവണ കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വയ്ക്കണമെന്ന് നിയമത്തിൽ പ്രതിപാദിക്കുന്നതിനു വിരുദ്ധമായ നടപടിയാണിതെന്ന് ഡിജിപിക്ക് സ്പെഷൽ ബ്രാഞ്ച് ‍റിപ്പോർട്ട് നൽകിയിരുന്നു.

  • Also Read വോൾക്കാനിക് ആഷ് എന്തുകൊണ്ട് അപകടകാരി? ഇത്യോപ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പുകപടലം എത്തിച്ചത് ഏത് പ്രതിഭാസം?   


നേരത്തേ മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് എസ്ഐടി എസ്പി എസ്. ശശിധരൻ നിർദേശം നൽകിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥർ അത് പാലിച്ചില്ല. അത് എസ്ഐടിയിൽ തന്നെ തർക്കത്തിനിടയാക്കിയപ്പോഴാണ് എൻ.വാസുവിനെ വിലങ്ങണിയിച്ചത്. ഇതിൽ ഡിജിപിയും എസ്ഐടി തലവനായ എഡിജിപി എച്ച്.വെങ്കിടേഷിനെ അതൃപ്തി അറിയിച്ചു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് കൈവിലങ്ങ് വയ്ക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിച്ചില്ലെന്നായിരുന്നു കണ്ടെത്തൽ.
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
No Handcuffs for A. Padmakumar: A. Padmakumar\“s court appearance is under scrutiny regarding handcuffing protocols. Following a special branch report citing legal violations in a previous case involving N. Vasu, instructions have been issued to avoid unnecessary handcuffing during court appearances.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com