search
 Forgot password?
 Register now
search

‘ഇതിൽ എന്തു പൊതുതാൽപര്യം’; സിപിഎമ്മുകാർ പ്രതികളായ ക്രിമിനൽ കേസ് പിൻവലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കോടതി

cy520520 2025-11-26 20:21:17 views 1250
  



കണ്ണൂർ ∙ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് കോടതി. 2015ൽ പയ്യന്നൂർ രാമന്തളിയിൽ സിപിഎം പ്രവർത്തകർ എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തുവെന്ന കേസ് പിൻവലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു വിമർശനം.

  • Also Read മുനമ്പത്തുകാര്‍ക്ക് ആശ്വാസം; അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി   


ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് കേസ് തള്ളുകയായിരുന്നു. എന്തു പൊതുതാൽപര്യമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലുള്ളതെന്ന് കോടതി ചോദിച്ചു. പ്രതികൾ വിചാരണ നേരിടണമെന്നും കോടതി നിർദേശിച്ചു. 13 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

  • Also Read ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘം തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി; അറ്റകുറ്റപ്പണിക്ക് അനുവാദം നൽകിയത് ഉദ്യോഗസ്ഥർ   


സിപിഎം–എസ്ഡിപിഐ സംഘർഷത്തെത്തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് രാമന്തളിയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. എസ്ഐ ആയിരുന്ന കെ.പി.ഷൈൻ ഉൾപ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാൾ കൊണ്ടാണ് ആക്രമിച്ചത്. സംഘർഷത്തിൽ പൊലീസുകാർക്കു പരുക്കേറ്റിരുന്നു.
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Court Criticizes Kerala Government\“s Move to Withdraw CPM Criminal Case: The court questioned the public interest in dropping charges against CPM workers accused of attacking police officers in Ramathali, emphasizing the need for the accused to face trial.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153611

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com