പുതുനഗരം (പാലക്കാട്) ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയെ (40) അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണു കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസുകാരനു ഷാജി സ്വകാര്യഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തെന്നാണു കേസ്. കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. English Summary:
CPM Leader Arrested Under POCSO Act: CPM Leader Arrested in Kerala for child abuse. A local CPM leader in Palakkad has been arrested under the POCSO Act for allegedly attempting to sexually abuse a minor, leading to his remand by the court. |