search
 Forgot password?
 Register now
search

അന്വേഷിച്ചെത്തിയ പൊലീസിനുനേരെ വെട്ടുകത്തി വീശി; കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് പൊലീസ്

Chikheang 2025-11-27 16:50:58 views 907
  



തിരുവനന്തപുരം∙ കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് ആര്യന്‍കോട് എസ്എച്ച്ഒ. ഇന്നലെ രാത്രി ആര്യന്‍കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാപ്പ കേസ് പ്രതി കൈരി കിരണിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് സംഘത്തെ കിരണ്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തത്. കാലിലേക്കു ലക്ഷ്യമിട്ടു വെടിവച്ചെങ്കിലും കിരണ്‍ ഓടിയതിനാല്‍ വെടിയേറ്റില്ല.   

  • Also Read സെബാസ്റ്റ്യന്റെ കുളത്തിൽ ആഫ്രിക്കൻ മുഷി; മൃതദേഹ അവശിഷ്ടങ്ങൾ ഭക്ഷണമായി കൊടുത്തു? വറ്റിച്ചിട്ടും ഫലമില്ല   


ഒട്ടേറെ കേസുകളില്‍ പ്രതിയായ കിരണിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കിരണിനോട് ഈ പ്രദേശത്തേക്കു വരരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം കിരണ്‍ വീട്ടിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കരുതല്‍ തടങ്കലില്‍ എടുക്കാന്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി. ഇതോടെ വെട്ടുകത്തി ഉപയോഗിച്ച് കിരണ്‍ എസ്എച്ച്ഒയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു മൂന്നു തവണ എസ്എച്ച്ഒയെ ലക്ഷ്യമിട്ട് വെട്ടുകത്തി വീശിയതോടെയാണ് എസ്എച്ച്ഒ തോക്കെടുത്തു വെടിവച്ചത്. ഓടി രക്ഷപ്പെട്ട കിരണിനെ പിടികൂടാന്‍ വ്യാപക തിരച്ചില്‍ നടത്തുകയാണെന്നു പൊലീസ് അറിയിച്ചു. English Summary:
SHO Shoots at Kaapa Accused Attacking Police: The SHO shot at a Kaapa case accused Kiran who attacked the police with a machete during an arrest attempt, prompting a search for the fleeing suspect.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: corey gamble security Next threads: bg casino
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157950

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com