കൊച്ചി∙ ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിൽ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി ഹൈക്കോടതി. ക്ഷേത്രം വൃത്തിയായി സൂക്ഷിക്കുന്നതിലും പവിത്രത കാത്തു സൂക്ഷിക്കുന്നതിലും പരാജയപ്പെടുകയോ അലംഭാവം കാണിക്കുകയോ ചെയ്താൽ അതീവ ഗൗരവത്തോടെയായിരിക്കും കോടതി കാണുകയെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ക്ഷേത്രം ഉപദേശക സമിതിക്ക് മുന്നറിയിപ്പു നൽകി. ക്ഷേത്ര പ്രദേശങ്ങൾ മലിനമായി കിടക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞ കോടതി, സ്ഥലം ഹെൽത്ത് ഇൻസ്പെക്ടറോട് ഇവിടം സന്ദർശിച്ച് 10 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാനും നിര്‍ദേശിച്ചു. ചോറ്റാനിക്കര ക്ഷേത്രപരിസരം മലീമസമാണെന്ന പരാതിയില്‍ സ്വമേധയാ എടുത്ത ഹര്‍ജിയെ തുടർന്ന് ക്ഷേത്ര പരിപാലനത്തിലും ശുചീകരണത്തിലും ഗുരുതരമായ വീഴ്ചകള്‍ കോടതി കണ്ടെത്തിയിരുന്നു.
Also Read ‘ശബരിമലയിൽ പ്രകൃതിദത്തമായ കുങ്കുമമല്ലാതെ രാസ കുങ്കുമം വിൽക്കാനാകില്ല’; വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി
മലിനീകരണ പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതില്‍ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്ഷേത്ര പരിസരം ഇപ്പോഴും വൃത്തിഹീനമാണെന്ന് ഇതുസംബന്ധിച്ച ചിത്രങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കോടതി പറഞ്ഞു. ഇത്രയധികം പ്രാധാന്യവും ആത്മീയ പ്രാമുഖ്യവുള്ള ഒരു ക്ഷേത്രത്തിന്റെ പരിസരത്ത് നിന്ന് പ്രതീക്ഷിക്കുന്നതിലും വളരെ താഴെയാണ് അവിടത്തെ അവസ്ഥ. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നിറഞ്ഞു കിടക്കുകയാണ് ഇവിടെ. പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും വേർതിരിക്കുന്നത് ഉൾപ്പെടെ ക്ഷേത്രം അധികൃതർ കൈക്കാണ്ടിട്ടുള്ള നടപടികൾ പൂർണമായും അപര്യാപ്തമാണെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
Also Read ടിപ്പുവിന്റെ രക്തം സിരകളിലോടിയ അസാധാരണ ചാരവനിത, \“അപകടകാരിയായ തടവുകാരി\“; നാത്‌സിപ്പടയെ വിറപ്പിച്ച നൂർ ഇനായത് ഖാൻ!
ക്ഷേത്ര പരിസരം ചിട്ടയും വൃത്തിയും വെടിപ്പുമുള്ളതാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതി കൃത്യമായി അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മാലിന്യ പ്രശ്നങ്ങൾക്കു പരിഹാരമായി ആസൂത്രണം ചെയ്ത മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തൊടുന്യായങ്ങൾ പറഞ്ഞ് തീരുമാനം വൈകിപ്പിക്കരുതെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് ഇനിയും സമയം നഷ്ടപ്പെടുത്താതെ മുൻഗണനാ ക്രമത്തിൽ പദ്ധതി നടപ്പാക്കണമെന്നും ഇല്ലാത്ത പക്ഷം വിഷയം ഗൗരവത്തോടെയെടുക്കുമെന്നും കോടതി വ്യക്തമാക്കിയത്.
അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
MORE PREMIUM STORIES
English Summary:
High Court Warns Chottanikkara Temple Advisory Committee on Temple Waste Management: The court has issued a strong warning to the temple advisory committee regarding the unhygienic conditions and waste management failures. The court has ordered an inspection and report within 10 days.