search
 Forgot password?
 Register now
search

അടൂരിലെ കൂട്ട ബലാത്സംഗ കേസ് പ്രതി ഒളിവിൽ കഴിഞ്ഞത് തമിഴ്നാട്ടിൽ; 3 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്

cy520520 2025-11-28 02:51:33 views 693
  



അടൂർ (പത്തനംതിട്ട)∙ കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചു തറയിൽ വീട്ടിൽ ആർ. മനോജ് (35) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നാണ് അടൂർ പൊലീസ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ മൂന്നു പ്രതികൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാൽ  മനോജിനെ പൊലീസിനു പിടികൂടാൻ സാധിച്ചിരുന്നില്ല.  

  • Also Read ‘അത് 11 വർഷം മുൻപുള്ള സംഭവം; എനിക്കൊന്നും അറിയില്ല’: ബിനുവിന്റെ പരാമർശങ്ങൾ തള്ളി ഡിവൈഎസ്പി   


ഒളിവിൽ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു. നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. നിരന്തരമായ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം അടുത്തിടെ പൊലീസിനു ലഭിച്ചു. ഗുണ്ടാലിസ്റ്റിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെൽഡിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി.

  • Also Read അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?   


അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. പൊലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിടികൂടുകയായിരുന്നു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Adoor rape case absconding accused arrested after three years: The accused was apprehended in Tamil Nadu and is now in police custody.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com