search
 Forgot password?
 Register now
search

ഹെറോയിൻ കടത്ത്; ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്

Chikheang 2025-11-28 06:21:16 views 877
  



ലണ്ടൻ∙ ഹെറോയിൻ കടത്തിയതിന് ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയാൻ സ്വദേശിയായ രാജേഷ് ബക്ഷി (57) എന്നയാൾക്കാണ് കാന്റർബറി കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ കൂട്ടാളിയായ ജോൺ പോൾ ക്ലർക്ക് (44) എന്നയാളെ 9 വർഷം തടവിനും ശിക്ഷിച്ചു.  

  • Also Read കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മ |​ Churulazhiyumbol EP 10 | Attingal Double Murder Case   


ക്ലാസ്സ് എ വിഭാഗത്തിൽ പെടുന്ന നിരോധിത ലഹരി ഉൽപ്പന്നമായ ഹെറോയിനാണ് ഇവർ കടത്താൻ ശ്രമിച്ചത്. 2022 ജൂണിൽ ഡോവറിലെ തുറമുഖത്ത് ലഹരി പിടിച്ചെടുക്കുകയായിരുന്നു. നാലു ദശലക്ഷം പൗണ്ട് വിലവരുന്നതാണ് പിടികൂടിയ ലഹരിവസ്തുക്കൾ. ഇവയുടെ പൊതിയിൽ നിന്ന് രാജേഷ് ബക്ഷിയുടെ വിരലടയാളം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ബക്ഷിയും ക്ലർക്കും തമ്മിൽ ലഹരി ഇടപാടുകൾ സംബന്ധിച്ചു നടത്തിയ ഫോൺ സംഭാഷണങ്ങളുടെയും മെസ്സേജുകളുടെയും തെളിവുകളും ലഭിച്ചിരുന്നു. നേരത്തെ, നിയന്ത്രിത മരുന്നുകൾ വിതരണം ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ബക്ഷി.  

  • Also Read അലന്റെ കൊലപാതകം: കത്തി കടലില്‍ ഉപേക്ഷിച്ചെന്ന് പ്രതികൾ; വീടിനു സമീപത്തെ ഷെഡ്ഡില്‍ നിന്ന് കണ്ടെത്തി   
English Summary:
Indian-Origin Man Jailed for Heroin Smuggling in UK: UK drug trafficking results in a 10-year prison sentence for an Indian-origin man. Rajesh Bakshi, along with his accomplice John Paul Clark, was convicted for smuggling heroin, a class A drug, and their sentencing highlights the severe penalties for drug-related crimes.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com