‘ഉപമുഖ്യമന്ത്രിയാകാൻ ഉമ്മന്‍ചാണ്ടി നിർബന്ധിച്ചു; ഞാൻ വിസമ്മതിച്ചു, കാരണം രഹസ്യം; ചുണ്ടിനും കപ്പിനുമിട‌‌യിൽ പലതും നഷ്ടമായി’

LHC0088 2025-11-28 18:51:03 views 316
  



കൊച്ചി ∙ 2011 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം കിട്ടിയപ്പോൾ മന്ത്രിസഭയിൽ അംഗമാകാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർബന്ധിച്ചിരുന്നെന്നും പക്ഷേ താനതിനു വിസമ്മതിച്ചെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിന്റെ കാരണം രഹസ്യമാണെന്നും അതിപ്പോൾ വെളിപ്പെടുത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ കലാ–സാഹിത്യ– സാംസ്കാരികോത്സവം ഹോർത്തൂസിന്റെ രണ്ടാംദിനം ‘അരികത്തെ അവസരം’ എന്ന സംവാദത്തിൽ മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അരികത്തെത്തിയ പല അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്നും ചുണ്ടിനും കപ്പിനുമിട‌‌യിലെ നഷ്ടങ്ങളാണ് അവയെന്നും ചെന്നിത്തല പറഞ്ഞു.

  • Also Read കെ റെയിൽ അപ്പക്കഥ ഇനിയും പറയും, അത് ചിലർ ‘റോളിങ്’ നടത്തിയത്: സിപിഎമ്മിലെ എല്ലാവരും ലളിതമായി ജീവിക്കുന്നവർ: എം.വി.ഗോവിന്ദൻ   


അന്ന് ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂമന്ത്രി സ്ഥാനവും തരാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതാണ്. പക്ഷേ എനിക്ക് ആഭ്യന്തരവകുപ്പു തന്നെ തരണമെന്ന് എ.കെ. ആന്റണി നിർബന്ധം പറഞ്ഞു. പിന്നീട് സോണിയ ഗാന്ധി എന്നെ വിളിച്ചു സംസാരിച്ച ശേഷമാണ് ഞാൻ മന്ത്രിസ്ഥാനം ഏറ്റെടുത്തത്. പ്രതിപക്ഷനേതാവിന്റെ പദവിയിൽനിന്നു മാറിയപ്പോൾ, അതുവരെ ഒപ്പമുണ്ടായിരുന്ന, ഞാൻ വളർത്തിക്കൊണ്ടുവന്ന പലരും എന്നെ വിട്ടുപോയി. അതു വിഷമകരമായിരുന്നു. പക്ഷേ അത്തരം മാറ്റങ്ങൾ സ്വാഭാവികമാണ്.  

  • Also Read ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’   


പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു മനുഷ്യനു ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തു. പിണറായി വിജയൻ സർക്കാരിന്റെ പദ്ധതികളിൽ ഏഴ് അഴിമതികൾ ഞാൻ ഉന്നയിച്ചു. പിണറായിക്ക് അവ പിൻവലിക്കേണ്ട‌ിവന്നു. അതിനു പിന്നാലെ വന്ന കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും അതു നേട്ടമാകേണ്ടതായിരുന്നു. പക്ഷേ കോവിഡാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. കോവിഡ് നിയന്ത്രണം മൂലം കോൺഗ്രസ് പ്രവർത്തകർക്ക് ജനങ്ങളെ നേരിട്ടു കാണാനായില്ല. ആ സമയത്ത് സർക്കാർ ചെയ്ത കാര്യങ്ങളെ ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു. അത് ഏതു സർക്കാരും ചെയ്യേണ്ട കാര്യങ്ങളായിരുന്നു. പക്ഷേ പിണറായി വിജയൻ അത് നേട്ടമായി അവതരിപ്പിച്ചു. ജനം അങ്ങനെ വിശ്വസിക്കുകയും ചെയ്തു. അന്ന് കോൺഗ്രസിനെ തിരികെ അധികാരത്തിലെത്തിക്കാനായില്ല എന്നതിൽ വലിയ നിരാശയുണ്ട്.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രമേശ് മുഖ്യമന്ത്രിയാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് രോഗക്കിടക്കയിൽ ഉമ്മൻ ചാണ്ടി എന്നോടു പറഞ്ഞിരുന്നു. അന്ന് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷനേതൃ പദവി നഷ്ടമായി. അന്ന് അതിൽ വിഷമം തോന്നിയിരുന്നു. പിന്നീട് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ആ വിഷമം മാറുകയും ചെയ്തു. പാർട്ടി തിരഞ്ഞെ‌ടുപ്പിൽ തോറ്റപ്പോൾ ചുമതലയുള്ളയാൾ മാറുക എന്നതു സ്വാഭാവികമാണല്ലോ.  

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതിൽ വിരോധമില്ല. സതീശനുമായി നല്ല അടുപ്പമുണ്ട്. ഇടയ്ക്കിടെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. സതീശൻ നല്ല നേതാവാണ്. ഞാൻ പ്രതിപക്ഷ നേതാവായിരിക്കെ ഇടതു സർക്കാരിനെതിരെ അവിശ്വാസ പ്രമേയങ്ങളടക്കം അവതരിപ്പിക്കാൻ നിയോഗിച്ചത് സതീശനെയാണ്. അന്നു ചില മുതിർന്ന നേതാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും ഞാൻ കണക്കിലെടുത്തിരുന്നില്ല. ഇപ്പോഴും പാർട്ടിക്കും പ്രതിപക്ഷ നേതാവിനും പ്രയാസമുണ്ടാക്കുന്ന ഒന്നും ചെയ്യാറില്ല.  

ലീഡർ കെ.കരുണാകരനുമായി ഇടയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ ജീവിതത്തിലെ വളർച്ചയ്ക്ക് ലീഡർ സഹായിച്ചിട്ടുണ്ട്. എന്നെ കെഎസ്‌യു പ്രസിഡന്റാക്കിയതും എംഎൽഎ ആക്കിയതുമൊക്കെ ലീഡറാണ്. നരസിംഹറാവു മന്ത്രിസഭയിൽ എന്നെ ഉൾപ്പെടുത്താൻ നീക്കമുണ്ടായപ്പോഴും ലീഡറും രാജീവ് ഗാന്ധിയുമായി ആശയവിനിമയം നടന്നിരുന്നു.’’ –രമേശ് ചെന്നിത്തല പറഞ്ഞു. English Summary:
Ramesh Chennithala in Manorama Hortus: He recounts instances of being offered ministerial positions, his tenure as Opposition Leader, and his relationship with other political figures. The leader discusses the challenges faced by the Congress party and the factors that influenced the outcome of the last assembly elections.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134453

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.