മുനമ്പം ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിച്ചു; മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രഖ്യാപനം, മറ്റൊരു വിഭാഗം സമരം തുടങ്ങി

Chikheang 2025-12-1 05:21:00 views 966
  



കൊച്ചി∙ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം ഭൂസംരക്ഷണ സമിതി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സമരം തുടങ്ങി 414–ാം ദിവസമാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കുന്ന കാര്യം സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഭൂസംരക്ഷണ സമിതി പ്രഖ്യാപിച്ചത്. അതിനിടെ, റവന്യൂ അവകാശങ്ങൾ ലഭിക്കുന്നതു വരെ പ്രശ്നത്തിന് അന്തിമ പരിഹാരമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുനമ്പം സമര സമിതി എന്ന പേരിൽ ഒരു വിഭാഗം പുതിയ സമരം ആരംഭിച്ചു.  

  • Also Read ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; അഭിഭാഷകനായ മകൻ പിടിയിൽ, പിതാവിന്റെ നില അതീവഗുരുതരം   


താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് 414 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ ഭൂസംരക്ഷണ സമിതി തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സമരം താൽക്കാലികമായി  അവസാനിപ്പിക്കുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചത്. സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിമാർ പറഞ്ഞു. തങ്ങളുടെ കൈവശ ഭൂമിയിലുള്ള അവകാശം മുനമ്പം നിവാസികൾക്ക് നിയമപരമായിത്തന്നെ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തുടക്കം മുതലുള്ള നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.  

മുനമ്പത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കി. എംഎൽഎമാരായ കെ.എൻ.ഉണ്ണിക്കൃഷ്ണൻ, ജോസ് മൈക്കിൾ, മുനമ്പം പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ, സമിതി ഭാരവാഹികളായ ജോസഫ് ബെന്നി, സെബാസ്റ്റ്യൻ പാലയ്ക്കൽ തുടങ്ങിയവരും പ്രസംഗിച്ചു.  
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ റവന്യു അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുക എന്നതായിരുന്നു സമരം ആരംഭിക്കുമ്പോഴുള്ള ലക്ഷ്യമെന്നും ഇത് പൂർത്തീകരിക്കാതെയാണ് ഭൂസംരക്ഷണ സമിതി സമിതി സമരം അവസാനിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർ എത്തുന്നതിനു മുൻപ് ഒരു വിഭാഗം ഈ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി ബീച്ച് റോഡിനോട് ചേർന്ന് ഒരുക്കിയ പുതിയ പന്തലിൽ സമരം ആരംഭിച്ചത്. ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട കേസ് വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുന്നുണ്ടെന്നും അതിനാൽത്തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന താൽക്കാലിക ആശ്വാസം ശാശ്വതമല്ലെന്നും സമര സമിതിയുടെ പ്രസിഡന്റ് റോയി കുരിശിങ്കൽ പറഞ്ഞു. അതുകൊണ്ട് ഈ ഘട്ടത്തിൽ സമരം അവസാനിപ്പിക്കുന്നത് ശരിയായ നടപടി അല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സമരം തുടരുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ സമിതി നൽകിയ അപ്പീൽ സുപ്രീം കോടതി മുമ്പാകെയുണ്ട്. അതിനാൽ ഈ ഹർജികളിലെ അന്തിമവിധിയുടെ തീർപ്പിന് വിധേയമായിരിക്കും ഉത്തരവ് എന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് നികുതി സ്വീകരിക്കാൻ നിർദേശം നൽകിയത്. English Summary:
Munambam land protest concludes temporarily after 414 days following a High Court order to accept land tax. Despite the temporary resolution, a faction continues the protest seeking full restoration of revenue rights, emphasizing that the issue remains unresolved pending court decisions.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137311

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.