വാനിൽ പറന്നുയർന്ന് വർണപ്പട്ടങ്ങൾ; കോഴിക്കോട്ട് ആവേശമായി എസ്ഐആർ മെഗാ കൈറ്റ് ഫെസ്റ്റ്

deltin33 2025-12-2 02:21:27 views 739
  



കോഴിക്കോട് ∙ ജനാധിപത്യ പ്രക്രിയയിൽ പ്രാതിനിധ്യം വർധിപ്പിക്കൽ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) പ്രചാരണാർഥം ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷനൽ സർവീസ് സ്‌കീം, വൺ ഇന്ത്യ കൈറ്റ് ടീം തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള ആയിരത്തിൽപരം ഇലക്ടറൽ ലിറ്ററസി ക്ലബ്-നാഷനൽ സർവീസ് സ്‌കീം വളണ്ടിയർമാർ പങ്കാളികളായി. രാജ്യത്തെ ഏറ്റവും ഉയർന്ന യുവജന പങ്കാളിത്തമുള്ള എസ്ഐആർ പ്രചാരണ പരിപാടിയാണിതെന്ന് സംഘാടകർ പറഞ്ഞു.  

  • Also Read പാർലമെന്റ് ഇന്നു മുതൽ; എസ്ഐആർ, ദേശസുരക്ഷ ചർച്ചയാക്കാൻ പ്രതിപക്ഷം   


ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് കലക്ടറും ജില്ലാ സ്വീപ് സെൽ കോഓർഡിനേറ്ററുമായ ഡോ. മോഹനപ്രിയ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം, എൻഎസ്എസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോഓർഡിനേറ്റർ രാജഗോപാൽ, ജില്ലാ എൻഎസ്എസ് കോഓർഡിനേറ്റർ ഫസീൽ അഹമ്മദ്, വൺ ഇന്ത്യ കൈറ്റ് ടീം പ്രതിനിധി അബ്ദുല്ല മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.  

  • Also Read ബിജെപിക്ക് വടക്കുകിഴക്ക് നിറയെ വെല്ലുവിളി; സെനിത്ത് സാങ്മയിലൂടെ നല്ല തുടക്കത്തിനു കോൺഗ്രസ്; മലമുകളിൽ മുഴങ്ങുന്നതെന്ത്?   


ഇഎൽസി, എൻഎസ്എസ് എന്നിവയുടെ നേതൃത്വത്തിൽ 4000 വൊളന്റിയർമാർ നാല് ലക്ഷം വോട്ടർമാരിലേക്ക് നേരിട്ടിറങ്ങിയ ‘എ ഡേ വിത്ത് ബിഎൽഒ’, ഗൃഹസന്ദർശനങ്ങൾ, സന്ദേശരേഖ വിതരണം, സംശയ ദുരീകരണം, ഫോം പൂരിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങൾ, പൂരിപ്പിച്ച ഫോമുകളുടെ ശേഖരണം, പട്ടികവർഗ ഉന്നതികൾ, തീരദേശങ്ങൾ തുടങ്ങിയ മേഖലകളിലെ സവിശേഷ എൻറോൾമെന്റ് പരിപാടികൾ, ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ എസ്ഐആർ ക്യാംപെയ്നിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിവലിന് മുന്നോടിയായി വ്യാഴാഴ്ച സരോവരം ബയോപാർക്കിൽ തിരഞ്ഞെടുത്ത 15 കോളജുകളിലെ മുന്നൂറോളം വിദ്യാർഥികൾക്കായി കൈറ്റ് നിർമാണ ശിൽപശാല ഒരുക്കിയിരുന്നു.   
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kozhikode Beach Hosts Mega Kite Fest for Voter Awareness: The event saw enthusiastic involvement from young people and promoted voter awareness, contributing significantly to the electoral process in the district.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1110K

Threads

0

Posts

3310K

Credits

administrator

Credits
334525

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.