search
 Forgot password?
 Register now
search

സഹോദരന്റെ സ്ഥാനത്ത് പട്ടാളം കൂട്ടമായെത്തി; ആരാധനയ്ക്ക് മനം പോലെ മാംഗല്യം

cy520520 2025-10-4 05:51:18 views 1271
  



ഷിംല ∙ സൈനികനായിരുന്ന ആശിഷ് കുമാറിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. എന്നാൽ രാജ്യസേവനത്തിനിടെ വീരമൃത്യുവരിച്ച അദ്ദേഹത്തിന് അത് സാധിക്കാതെ പോയി. ഇതുമനസ്സിലാക്കിയ സഹപ്രവർത്തകരായ പട്ടാള ഉദ്യോഗസ്ഥർ കൂട്ടമായി എത്തി ആശിഷ് കുമാറിന്റെ ആഗ്രഹം മനോഹരമായി നിർവഹിച്ചു. വിവാഹ മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കാൻ യൂണിഫോമിൽ പട്ടാള ഉദ്യോഗസ്ഥർ അണിനിരന്നപ്പോൾ ആ കാഴ്ച ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.

  • Also Read മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു   


ഹിമാചൽ പ്രദേശിലിലെ സിർമൗർ ജില്ലയിലെ ഭർലി ഗ്രാമത്തിൽ ആരാധന എന്ന യുവതിയുടെ വിവാഹത്തിനാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിൽ ൈസനിക നടപടികൾക്കിടെയാണ് ആശിഷ് കുമാർ വീരമൃത്യു വരിച്ചത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പട്ടാളം വിവാഹ ചടങ്ങിനെത്തിയത്. വിവാഹ സമ്മാനമായി സ്ഥിര നിക്ഷേപത്തിന്റെ രേഖയും പട്ടാള ഉദ്യോഗസ്ഥർ കൈമാറി. സഹോദരന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Saurabh_ABP എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Army Officers Fulfill Fallen Soldier\“s Dream: The BSF officers stepped in to fulfill the role of the brother, creating a heartwarming tribute in Himachal Pradesh. Their presence and support brought solace and joy to the family during a difficult time.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com