മോസ്കോ ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമചിത്തതയുള്ള, സമർഥനായ നേതാവാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഒരു കാലത്തും മോശമായിട്ടില്ലെന്നും ഇന്ത്യക്കാർ അക്കാര്യം ഓർമിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്നും പുട്ടിൻ പറഞ്ഞു.
- Also Read ‘അവസാന അവസരം’: ഞായറാഴ്‌ച വൈകിട്ട് ആറിനുള്ളിൽ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ സർവനാശം; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
‘രാഷ്ട്രീയ ബന്ധത്തിൽ ഇന്ത്യയും റഷ്യയും എല്ലായ്‌പ്പോഴും ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. റഷ്യയ്‌ക്ക് ഇന്ത്യയുമായി പ്രശ്നങ്ങളോ രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കങ്ങളോ ഒരിക്കലും ഉണ്ടായിട്ടില്ല. പ്രധാന വിഷയങ്ങളിലെ നിലപാടുകൾക്ക് ഇരുരാജ്യങ്ങളും പരസ്‌പരം ചെവികൊടുക്കുകയും കണക്കിലെടുക്കുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ വളരെ സഹകരിച്ചു പ്രവർത്തിക്കുന്നു.’ – പുട്ടിൻ പറഞ്ഞു. ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കുമെന്നും മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പുട്ടിൻ അറിയിച്ചു.
യുഎസിനെ പുട്ടിൻ നിശിതമായി വിമർശിക്കുകയും ചെയ്‌തു. യുക്രെയ്ന് ടോമോഹോക് മിസൈൽ നൽകുന്നത് തുടർന്നാൽ യുഎസുമായുള്ള ബന്ധം വഷളാകുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകി. നാറ്റോ സഖ്യത്തിലെ മുഴുവൻ രാജ്യങ്ങൾക്കുമെതിരെയാണ് റഷ്യ യുദ്ധം ചെയ്യുന്നതെന്നും വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും പുട്ടിൻ പറഞ്ഞു. English Summary:
Putin Praises Modi: Calls PM a \“Balanced, Capable Leader\“ While Criticizing US |