സൈബർ സുരക്ഷ ഉറപ്പാക്കും, എന്താണ് ‘സഞ്ചാർ സാഥി’ ആപ്പ്; പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം

cy520520 2025-12-2 16:21:14 views 777
  



സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ചർച്ചകൾക്കു വഴിവയ്ക്കുന്നു. ഡിലീറ്റ് ചെയ്യാൻ സാധിക്കാത്ത വിധം ഈ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിർമാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദേശം. സ്വകാര്യതയ്ക്കു മുൻതൂക്കം കൊടുക്കുന്ന ആപ്പിള്‍ അടക്കമുള്ള നിര്‍മാതാക്കള്‍ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നതില്‍ വ്യക്തതയില്ല. അതിനിടെ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.  

  • Also Read ഫോൺ വാങ്ങുമ്പോൾ ഇനി സഞ്ചാർ സാഥി ആപ് നിർബന്ധം, വാട്സാപും ടെലിഗ്രാമും ബന്ധിപ്പിക്കുമോ; വിവാദം എന്തിന്? അറിയേണ്ടതെല്ലാം   


∙എന്താണ് സഞ്ചാർ സാഥി?

സൈബർ തട്ടിപ്പുകൾ തടയുന്നതിനും ടെലികോം സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വേണ്ടി രൂപകൽപന ചെയ്ത കേന്ദ്രീകൃത സംരംഭമാണ് സഞ്ചാർ സാഥി. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമടക്കമുള്ള സേവനങ്ങൾ സഞ്ചാർ സാഥിയിൽ ലഭ്യമാണ്. ഒരു ഫോൺ വാങ്ങുന്നതിനുമുമ്പ് അതിന്റെ ഐഎംഇഐ തടഞ്ഞതോ കരിമ്പട്ടികയിൽ പെടുത്തിയതോ ആണോയെന്ന് പരിശോധിക്കാൻ സഞ്ചാർ സാഥി ഉപയോക്താക്കളെ സഹായിക്കും. ടെലികോം സൈബർ സെക്യൂരിറ്റി (ടിസിഎസ്) നിയമങ്ങളുടെ പിന്തുണയോടെയാണ് ഈ സംരംഭം.

  • Also Read മൊബൈൽ ആപ്: എല്ലാ ഫോണിലും ‘സഞ്ചാർ സാഥി’; 90 ദിവസത്തിനകം നടപ്പാക്കാൻ നിർദേശം   


ഉപയോഗങ്ങൾ എന്തൊക്കെ?

∙ഐഎംഇഐ നമ്പർ ഉപയോഗിച്ച് മൊബൈൽ ഹാൻഡ്‌സെറ്റ് യഥാർഥമാണോ എന്ന് പരിശോധിക്കാം
∙സംശയാസ്പദമായ തട്ടിപ്പ് കോളുകളോ സന്ദേശങ്ങളോ റിപ്പോർട്ട് ചെയ്യാം
∙നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ റിപ്പോർട്ട് ചെയ്യാം
∙തങ്ങളുടെ പേരിൽ നൽകിയിട്ടുള്ള എല്ലാ മൊബൈൽ കണക്‌ഷനുകളും കാണാം
∙ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വിശ്വസനീയമായ കോൺടാക്റ്റ് വിവരങ്ങൾ ആക്സസ് ചെയ്യാം
∙ഇന്ത്യൻ നമ്പറുകളുടെ മറവിൽ വിദേശകോളുകൾ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യാം
    

  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
  • പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രതിപക്ഷ പ്രതിഷേധം
സഞ്ചാർ സാഥി ആപ്പ് പുതിയ മൊബൈൽ ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും നടപടി ഉടൻ പിൻവലിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. കേന്ദ്രത്തിന്റെ ഈ നീക്കം പൗരന്മാരുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു.  

  • Also Read നിങ്ങളുടെ പേരിൽ വ്യാജ സിം കാര്‍ഡുകളുണ്ടോ? പരിശോധിക്കാൻ സഞ്ചാർസാഥി ആപ്   


‘‘പ്രീ ഇൻസ്റ്റാൾ ചെയ്യുന്ന ഈ സർക്കാർ ആപ്പ്, ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കാനുള്ള ഒരു ഉപകരണമാണ്. പൗരന്റെ ഓരോ നീക്കത്തെയും ഇടപെടലിനെയും തീരുമാനങ്ങളെയും നിരീക്ഷിക്കാനുള്ള ഒരു മാർഗം. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ അവസാനമില്ലാത്ത കടന്നാക്രമണങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇതു തുടരാൻ അനുവദിക്കില്ല’’– കെ.സി.വേണുഗോപാൽ പ്രതികരിച്ചു. മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ കൃത്യത പരിശോധിക്കുന്നതിനായി സഞ്ചാർ സാഥി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടെലികോം സൈബർ സെക്യൂരിറ്റി നിയമങ്ങൾ, 2024 (ഭേദഗതി ചെയ്തത്) പ്രകാരം ഡി.ഒ.ടി. നൽകിയ നിർദേശവും വേണുഗോപാൽ പങ്കുവച്ചു.

  • Also Read തട്ടിപ്പ്: ഒന്നര വർഷത്തിൽ ‘സഞ്ചാർ സാഥി’ പോർട്ടൽ വഴി റദ്ദാക്കിയത് 2.75 കോടി സിം കാർഡുകൾ   


ആപ്പ് എല്ലാ ഫോണുകൾക്കും ബാധകമോ?

പുതിയ ഫോണകളിൽ മാത്രമല്ല, നിലവിൽ ഉപയോഗിക്കുന്ന ഫോണുകളിലും അപ്ഡേറ്റ് ആയി സഞ്ചാർ സാഥി ആപ് എത്തും. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിത്. ആപ് ഉപയോക്താവിന് നീക്കം ചെയ്യാനോ ഡിസേബിൾ ചെയ്യാനോ കഴിയാത്ത തരത്തിലായിരിക്കും. ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ ഫോണുകൾക്ക് നിർദേശം ബാധകമാണ്. പുതിയ ഫോൺ സെറ്റപ് ചെയ്യുന്ന സമയത്ത് തന്നെ ആപ് ലഭ്യമാകുന്ന തരത്തിലായിരിക്കണം ക്രമീകരണം. English Summary:
Sanchar Saathi app : Sanchar Saathi app is a new initiative by the central government to pre-install the app on all smartphones to ensure cyber security. This move aims to prevent cyber fraud and strengthen telecom security, but it raises concerns about privacy and government surveillance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132887

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.