ബെംഗളൂരു ∙ നവംബറിൽ സർക്കാർ രണ്ടര വർഷം പിന്നിടാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിൽ വീണ്ടും ചർച്ച തലപൊക്കുന്നതു കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയേക്കും. രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിക്കസേര ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ഒഴിഞ്ഞു കൊടുക്കാമെന്ന രഹസ്യ ധാരണയിലാണ് 2023 മേയിൽ സിദ്ധരാമയ്യ അധികാരമേറ്റത്. കഴിഞ്ഞ ദിവസം ശിവകുമാറിന്റെ ബന്ധു കൂടിയായ കോൺഗ്രസ് എംഎൽഎ എച്ച്.ഡി.രംഗനാഥും മുൻ എംപി എൽ.ആർ.ശിവരാമ ഗൗഡയും വിഷയം ഉന്നയിച്ചതോടെയാണ് നേതൃമാറ്റ വിഷയം വീണ്ടും സജീവമായത്.
- Also Read ‘ദിവസവും രാവിലെ ഉണരുമ്പോൾ പേടിയാണ്’; അച്ഛൻ ആര്, കോളം ശൂന്യം; അമ്മയോടും ദേഷ്യം, ദേവദാസിമക്കൾക്കൊരുങ്ങുമോ നിയമരക്ഷ?
പിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നു പ്രസ്താവിച്ചതിന് ഇരുവർക്കും താക്കീതും അച്ചടക്കസമിതി നോട്ടിസും നൽകി. വർഷാദ്യം ഇതിന്റെ പേരിൽ ശിവകുമാർ അനുകൂലികൾക്ക് എഐസിസി താക്കീതു നൽകിയിരുന്നു. ഇതിനിടെ, 5 വർഷവും താൻ മുഖ്യമന്ത്രിയായി തുടരുമെന്നു സിദ്ധരാമയ്യ ആവർത്തിച്ചിട്ടുണ്ട്. താൻ മുഖ്യമന്ത്രിയാകണോ എന്ന കാര്യത്തിൽ എഐസിസി അന്തിമ തീരുമാനമെടുക്കുമെന്നാണു ശിവകുമാറിന്റെ പക്ഷം.
ഈ വിള്ളൽ മുതലെടുക്കാൻ പ്രതിപക്ഷ കക്ഷികളായ ബിജെപിയും ജനതാദളും (എസ്) സജീവമായിട്ടുണ്ട്. ഡിസംബറോടെ സംസ്ഥാനത്തിനു പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്നു പ്രതിപക്ഷ നേതാവ് ആർ.അശോകയും പറഞ്ഞിട്ടുണ്ട്. English Summary:
Karnataka CM Change: Siddaramaiah\“s Term Nears Halfway Mark: Will D.K. Shivakumar Become Karnataka CM? |