കോഴിക്കോട്∙ വെള്ളിപറമ്പ് ആറാം മൈലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ മറി കടക്കുന്നതിനിടയിൽ എതിർ ദിശയിൽ വന്ന സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു.
- Also Read മറ്റുള്ളവർക്ക് പുതുജീവനേകി അജിത മടങ്ങി; ദാനം ചെയ്തത് 6 അവയവങ്ങൾ; കുടുംബത്തോട് നന്ദി പറഞ്ഞ് വീണാ ജോർജ്
ഗുരുതരമായി പരുക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടറിൽ ഉണ്ടായിരുന്ന മാവൂർ കുറ്റിക്കടവ് സ്വദേശിയായ സുഫിറലി (19)ക്ക് ഗുരുതര പരുക്കേറ്റു. English Summary:
Road accident in Kozhikode claims the life of a young man, Farhan. The incident occurred when a private bus collided with a scooter, also severely injuring another individual. This accident highlights the need for increased road safety awareness. |