രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി; നേമത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ രാജീവ് ചന്ദ്രശേഖർ – പ്രധാന വാർത്തകൾ

LHC0088 2025-12-3 00:21:11 views 894
  



ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതിയുമായി മറ്റൊരു യുവതികൂടി രംഗത്ത് വന്നതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ പ്രഖ്യാപനം ശ്രദ്ധേയമായി. എസ്ഐആർ നടപടികള്‍ക്ക് കൂടുതല്‍ സാവകാശത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശവും വാർത്തകളിൽ പ്രാധാന്യം നേടി. പാക്കിസ്ഥാനില്‍ ഇമ്രാന്‍ അനുകൂലികളുടെ വൻ പ്രക്ഷോഭത്തെ തുടർന്ന് റാവൽപിണ്ടിയിൽ കർഫ്യൂ ഏര്‍പ്പെടുത്തിയതും എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം അംഗീകരിച്ചതും പ്രധാന വാർത്തകളായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.

ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രാഹുലിന് എതിരെ ആദ്യത്തേതിനു സമാനമായ പരാതി നൽകിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ഉന്നയിക്കാൻ സുപ്രീം കോടതി കേരള സർക്കാരിനോടു നിർദേശിച്ചു.

ആദിയാല ജയിലിൽ തടവിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. പൊതുചടങ്ങുകളും, റാലികളും, കൂടിച്ചേരലുകളും നിരോധിച്ചു.

സമഗ്ര വോട്ടർപട്ടിക വിഷയത്തിൽ (എസ്ഐആർ) പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. 9,10 തീയതികളിൽ ലോക്സഭയിൽ ചർച്ച നടക്കും. നിയമമന്ത്രി അർജുൻറാം മേഘ്‍വാൾ 2 ദിവസത്തെ ചർച്ചയ്ക്കു പിന്നാലെ സഭയിൽ മറുപടി നൽകും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. താന്‍ നിരാഹാര സമരത്തിലാണെന്ന് രാഹുല്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. English Summary:
Today\“s Recap 02-12-2025
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.