search
 Forgot password?
 Register now
search

‘ഒളിക്കാനോ മറയ്ക്കാനോ ഒന്നുമില്ല’; ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണത്തിന് ഹൈക്കോടതിയോട് ആവശ്യപ്പെടാൻ ദേവസ്വം ബോർഡ്

Chikheang 2025-10-5 00:50:56 views 1272
  



തിരുവനന്തപുരം∙ ശബരിമല ശ്രീകോവിലിൽ പൂശിയ സ്വർണത്തിന്റെ തൂക്കത്തിൽ ഇതുവരെയുണ്ടായ കുറവിനെക്കുറിച്ചും സ്പോൺസർ എന്ന പേരിൽ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്വർണപ്പാളികളുടെ വാറന്റി 2019ലെ സ്പോൺസറുടെ പേരിലായതു കൊണ്ടാണ് 2025ലും  അറ്റകുറ്റപ്പണികൾക്ക് ഈ സ്പോൺസറോട് ആവശ്യപ്പെട്ടത്. ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കാനോ കളങ്കം വരാനോ പാടില്ലെന്നും അതുകൊണ്ടാണ് വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നതെന്നും ബോർഡ് പ്രസിഡൻറ് അഡ്വ.  പി.എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ . എ. അജികുമാർ അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.   

  • Also Read സ്വര്‍ണപ്പാളി വിവാദത്തില്‍ \“പ്രതിഷേധ ജ്യോതി\“; വിവാദം ചർച്ചയാക്കാൻ പ്രതിപക്ഷം, വിശ്വാസികളെ അണിനിരത്തും   


ഏത് അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. 2025ൽ സ്വർണം പൂശിയ പാളികൾ  അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്കു കൊണ്ടുപോയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടാണെന്ന് ബോർഡ് അവകാശപ്പെട്ടു. തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റ് ഓഫീസർ,  ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി സീൽ ചെയ്ത് നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തിയാണ് സുരക്ഷിത വാഹനത്തിൽ പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയത്. സ്പോൺസറുടെ കൈവശം കൊടുത്തുവിടുകയല്ല ചെയ്തത്.  

  • Also Read ‘ഇങ്ങനെ ആകുമെന്ന് കരുതിയില്ല, സത്യം തെളിയട്ടെ; അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കും’   


14 പാളികളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 397 ഗ്രാം സ്വർണമാണ്. കേടുപാടുകൾ ഇല്ലാത്ത രണ്ട് പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയില്ല. കൊണ്ടുപോയ 12 പാളികളുടെ ആകെ ഭാരം 22 കിലോ ആണ്.  അതിൽ 281 ഗ്രാം ആയിരുന്നു സ്വർണം. ചെന്നൈയിലെ  സ്മാർട്ട് ക്രിയേഷനിൽ നടന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി 10 ഗ്രാം സ്വർണമാണ് പുതുതായി പൂശിയത്. ശേഷം സന്നിധാനത്ത്  തിരികെ എത്തിച്ചപ്പോൾ 12 പാളികളിലെ സ്വർണത്തിന്റെ ഭാരം 291 ഗ്രാമായി വർധിച്ചു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ 14 പാളികളുടെ ആകെ ഭാരം 38 കിലോയാണ്. ഇതിൽ  സ്വർണത്തിന്റെ ഭാരം 397 ഗ്രാമിൽ നിന്ന് ഇപ്പോൾ 407 ഗ്രാമായും വർധിച്ചു.

  • Also Read ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ആ ‘അമൂല്യ വസ്തു’; ലെന ചോദിച്ചു: എന്താണ് വ്യത്യാസം?– ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് അഭിമുഖം   


സന്നിധാനത്ത്  തിരികെ എത്തിച്ച പാളികൾ സ്ട്രോങ് റൂമിൽ  സൂക്ഷിച്ചിരിക്കയാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള  അനുമതി ഹൈക്കോടതിയിൽ നിന്നു ലഭ്യമായ സാഹചര്യത്തിൽ തുലാമാസ പൂജയ്ക്കായി നടതുറക്കുന്ന ഒക്ടോബർ 17ന് പാളികൾ പുനഃസ്ഥാപിക്കും. 2019ലെ അറ്റകുറ്റപ്പണികൾക്ക് ശേഷം 40 വർഷത്തെ വാറന്റി ഈ പാളികൾക്ക് ഉണ്ടെന്നാണ് സ്മാർട്ട് ക്രിയേഷൻസും സ്പോൺസറും അറിയിച്ചിരുന്നത്. വാറന്റി അന്നത്തെ സ്പോൺസറുടെ പേരിലായതുകൊണ്ട് മാത്രമാണ് 2025ൽ പാളികളുടെ അറ്റകുറ്റപ്പണികൾക്ക് ദേവസ്വം ബോർഡ് ഈ സ്പോൺസറോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഒളിക്കാനോ മറയ്ക്കാനോ യാതൊന്നുമില്ല. അതുകൊണ്ടാണ് വിഷയത്തിൽ  സമഗ്ര  അന്വേഷണത്തിന് കോടതിയോട് ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. English Summary:
Devaswom Board Seeks High Court Investigation into Sabarimala Gold Plate Discrepancy: The board seeks to maintain the temple\“s integrity and address concerns regarding the weight of gold used and the role of sponsors in past renovations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157929

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com