ഇന്നും മുടങ്ങി ഇൻഡിഗോ സർവീസുകൾ; ബാധിച്ചത് പുതിയ സുരക്ഷാ ചട്ടത്തെ തുടർന്നുള്ള പൈലറ്റ് ക്ഷാമം

cy520520 2025-12-5 01:51:09 views 658
  



ന്യൂഡൽഹി∙ രാജ്യമെമ്പാടും ഇൻഡിഗോ എയർലൈൻസിന്റെ സർവിസുകൾ മുടങ്ങുന്നത് തുടരുന്നു. ഇൻഡിഗോയുടെ 175ഓളം സർവിസുകൾ ഇന്നും മുടങ്ങി. വിമാനത്താവളങ്ങളിൽ പലയിടത്തും യാത്രക്കാർ ബഹളംവച്ച് പ്രതിഷേധിച്ചു. ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ഇൻഡിഗോയിലുണ്ടായ പൈലറ്റ് ക്ഷാമമാണ് സർവീസുകൾ മുടങ്ങാൻ പ്രധാന കാരണമായത്.

  • Also Read 150 സർവീസുകൾ റദ്ദാക്കി, വൈകിയത് ആയിരത്തിലേറെ വിമാനങ്ങൾ; ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ   


ഇതിനൊപ്പം വിമാനക്കമ്പനികളുടെ ചെക്ക്–ഇൻ സംവിധാനത്തിലെ തകരാറും ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂൾ മാറ്റവും ഉൾപ്പെടെയുള്ള കാരണങ്ങൾ വിമാന സർവിസുകളെ സാരമായി ബാധിച്ചു. ഇന്നലെ ഇൻഡിഗോയുടെ മാത്രം 200 സർവിസുകൾ റദ്ദാക്കിയിരുന്നു.  

  • Also Read രണ്ടു വർഷം കിട്ടിയിട്ടും തയാറെടുത്തില്ല; റദ്ദാക്കിയത് നൂറുകണക്കിന് സർവീസ്, ഇൻഡിഗോയുടെ പ്രതിസന്ധി എന്തുകൊണ്ട്?   


വിമാന സർവിസുകൾ തടസ്സപ്പെടുന്നതു സംബന്ധിച്ച് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതാനും ആഭ്യന്തര എയർലൈനുകൾ പ്രവർത്തനത്തിൽ പ്രയാസം നേരിടുകയാണെന്നും യാത്രക്കാർക്ക് അസൗകര്യം കുറയ്ക്കുന്നതിനും എയർപോർട്ട് സേവനങ്ങൾ സുഗമമായി നടക്കുന്നതിനും സിയാൽ ഇടപെടുകയാണെന്നുമാണ് അറിയിപ്പ്. യാത്രക്കാർ എയർലൈനുകളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും സിയാൽ പറയുന്നു.  

  • Also Read അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം   

    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവിസുകളെ സാരമായി ബാധിച്ചത് സർക്കാർ പുതുതായി കൊണ്ടുവന്ന സുരക്ഷാ ചട്ടങ്ങളാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റുമാർക്കും വിമാന ജീവനക്കാർക്കും മതിയായ വിശ്രമസമയം അനുവദിക്കുന്ന ചട്ടമാണിത്. നവംബർ 1 മുതലാണ് ഇതു നടപ്പായത്. ഇതോടെ സർവീസുകൾ തടസ്സം കൂടാതെ നടത്താൻ വേണ്ടത്ര പൈലറ്റുമാരില്ലാത്ത സ്ഥിതിയായി.


Passenger Advisory
11:05 AM#CIAL #PassengerAdvisory pic.twitter.com/vXb10p88tY— Cochin International Airport (@KochiAirport) December 4, 2025


അവധിയിൽ പോയ പൈലറ്റുമാരോടു പോലും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ഒരു റോസ്റ്റർ പിരീഡിൽ നേരത്തേ പൈലറ്റുമാർക്ക് 2 നൈറ്റ് ഷിഫ്റ്റുകൾ വരെ ആകാമായിരുന്നത് പുതിയ ചട്ടപ്രകാരം 2 മാത്രമായി ചുരുങ്ങി. പ്രതിവാര വിശ്രമസമയം നീട്ടിയതും രാത്രി ഡ്യൂട്ടിസമയക്രമത്തിൽ ഒരു മണിക്കൂറിന്റെ മാറ്റം കൊണ്ടുവന്നതും പ്രതിവാരം പരമാവധി ഡ്യൂട്ടി സമയത്തിന് നിയന്ത്രണം കൊണ്ടുവന്നതും പുതിയ ചട്ടത്തിന്റെ ഭാഗമാണ്.   

ഇതിനൊപ്പമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെക്ക്–ഇൻ സംവിധാനത്തിലുണ്ടായ തകരാർ. എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, അകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളെ ചെക്ക്–ഇൻ സംവിധാനത്തിലെ തകരാർ ബാധിച്ചു. തുടർന്ന് മാനുവലായിട്ടാണ് പല വിമാനത്താവളങ്ങളിലും ചെക്ക്–ഇൻ, ബാഗേജ് നടപടികൾ പൂർത്തിയാക്കിയത്.  

ഇൻഡിഗോയെ സാരമായി ബാധിച്ചത് എന്തുകൊണ്ട്?

3 ദിവസം കൊണ്ട് 350ഓളം സർവിസുകളാണ് ഇൻഡിഗോയ്ക്ക് റദ്ദാക്കേണ്ടിവന്നത്. നവംബർ മാസത്തിലാകട്ടെ ആകെ 1232 സർവിസുകളും റദ്ദാക്കി. ദിവസവും 2200ഓളം ആഭ്യന്തര–രാജ്യാന്തര സർവീസുകൾ ഇൻഡിഗോയ്ക്കുണ്ട്. എയർ ഇന്ത്യയുടെ സർവിസിന്റെ ഇരട്ടി വരുമിത്. ഇതിൽ 10 മുതൽ 20 ശതമാനം വരെ സർവിസുകൾ തടസ്സപ്പെട്ടാൽ പോലും അത് 200നും 400നും ഇടയിൽ വരും.

ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുകയും ചെയ്യും. താരതമ്യേന കുറഞ്ഞ ചിലവിൽ സർവിസ് നടത്തുന്ന ഇൻഡിഗോ, വിമാനങ്ങൾ നിർത്തിയിടുന്ന ‘ഡൗൺ ടൈം’ കുറച്ച് തുടർച്ചയായി സർവിസ് നടത്തുന്ന രീതിയാണ് അവലംബിക്കാറ്. പുതിയ ചട്ടങ്ങൾ ഇതിനും വലിയ തിരിച്ചടിയായി.  

അതേസമയം, ഡിജിസിഎ കൊണ്ടുവന്ന ചട്ടങ്ങൾ നടപ്പാക്കാൻ മതിയായ സമയം നൽകിയിട്ടും മിക്ക എയർലൈൻസുകളും തയാറെടുപ്പ് വൈകിയാണ് ആരംഭിച്ചതെന്ന് പൈലറ്റുമാരുടെ സംഘടനയായ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പറയുന്നു. ക്രൂ റോസ്റ്ററുകൾ ആവശ്യമായ പോലെ 15 ദിവസം മുൻകൂട്ടി ക്രമീകരിക്കുന്നതിൽ പരാജയപ്പെട്ടു. മാറ്റങ്ങൾ നടപ്പാക്കുന്നതിനെ മാനേജ്മെന്റുകൾ ഗൗരവം കുറച്ചുകണ്ടതുകൊണ്ടോ കൃത്യമായ മുന്നൊരുക്കം നടത്താത്തതുകൊണ്ടോ ആണ് ഇത് – പൈലറ്റുമാരുടെ സംഘടന പറഞ്ഞു.  

12 മണിക്കൂറിലേറെ വിമാനത്താവളങ്ങളിൽ കാത്തു നിന്ന ശേഷം യാത്ര മുടങ്ങിയവരുണ്ട്. പലയിടങ്ങളിലും യാത്രക്കാർ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയാണ്. മണിക്കൂറുകൾ വൈകിയിട്ടും താമസസൗകര്യമോ മറ്റോ ഒരുക്കിയില്ലെന്നും യാത്രക്കാർ പരാതി പറയുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നാണ് ഇൻഡിഗോ അറിയിച്ചത്. 48 മണിക്കൂറിനകം സർവീസുകൾ സാധാരണ നിലയിലാകുമെന്നും ഇൻഡിഗോ പറയുന്നു. English Summary:
IndiGo Flight Disruptions: Indigo flight cancellations are causing widespread disruption across India due to pilot shortages and new DGCA regulations. The situation has led to passenger protests and significant inconvenience, with airlines working to restore normalcy within 48 hours.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.