search
 Forgot password?
 Register now
search

യുഎസിൽ ഗ്യാസ് സ്റ്റേഷനിൽ ജോലിക്കിടെ ഇന്ത്യൻ വിദ്യാർഥിയെ വെടിവച്ചു കൊന്നു

LHC0088 2025-10-5 06:20:58 views 1257
  



ഡാലസ്∙ യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം.  

  • Also Read ‘ഇവിടുത്തെ കാറ്റും വഴികളും ആത്മാവിന്റെ ഭാഗം; വൈകാരികഭാരം മറച്ചുപിടിക്കാന്‍ അഭിനയശേഷി പോരാതെവരുന്നു’   


ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാർട് ടൈമായാണ് ഗ്യാസ് സ്റ്റേഷനിൽ ജോലിയെടുത്തത്.

മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി.ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിന്റെ വീട്ടിലെത്തി. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. @nabilajamal_ എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്) English Summary:
Indian Student Shot Dead in US: Indian student Chandrasekhar Paul from Hyderabad was shot dead at a Dallas gas station. His family and BRS leaders appeal to authorities for assistance in repatriating his body.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155976

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com