ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും, കൊച്ചിയിൽ പ്രതിഷേധം; സാധാരണനിലയിലെത്താൻ‌ 2 മാസം

Chikheang 7 day(s) ago views 524
  



ന്യൂഡൽഹി ∙ ഇൻ‌ഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ബുക്ക് ചെയ്ത വിമാനയാത്ര നടക്കാതെ യാത്രക്കാർ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താൻ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.  

  • Also Read രണ്ടു വർഷം കിട്ടിയിട്ടും തയാറെടുത്തില്ല; റദ്ദാക്കിയത് നൂറുകണക്കിന് സർവീസ്, ഇൻഡിഗോയുടെ പ്രതിസന്ധി എന്തുകൊണ്ട്?   


550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത്. 20 വർഷം ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19.7 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യസമയത്ത് പറന്നത്. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 35 ശതമാനത്തിൽ നിന്നും കുത്തനെയുള്ള ഇടിവായിരുന്നു ഇത്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും മുതിർന്ന ഇൻഡിഗോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്.

  • Also Read ഇന്നും മുടങ്ങി ഇൻഡിഗോ സർവീസുകൾ; ബാധിച്ചത് പുതിയ സുരക്ഷാ ചട്ടത്തെ തുടർന്നുള്ള പൈലറ്റ് ക്ഷാമം   


പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കാൻ ഡിജിസിഎ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്ഡിടിഎൽ) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സർവീസുകൾ താളംതെറ്റാൻ കാരണം. കോഴിക്കോട്ടേക്കുള്ള യാത്രക്കാർ ഇന്നലെ 11 മണിക്കൂറിലേറെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ വലഞ്ഞത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഇൻഡിഗോ വിമാനങ്ങൾ അഞ്ചു മണിക്കൂറുകളോളം വൈകിയതു യാത്രക്കാരെ വലച്ചു.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‌തടസ്സം ഒഴിവാക്കാൻ ഈ മാസം 8 മുതൽ സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും. ഇതോടെ ക്രിസ്മസ് അവധിക്കാലത്ത് രാജ്യത്ത് യാത്രക്ലേശം രൂക്ഷമായേക്കും. നിരക്കും ഉയരാൻ സാധ്യതയുണ്ട്. രാത്രി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടത്തിൽ ഫെബ്രുവരി വരെ ഇളവ് നൽകണമെന്ന് കമ്പനി ഡിജിസിഎയോട് ആവശ്യപ്പെട്ടു. ഇൻഡിഗോയ്ക്ക് ഡിജിസിഎ ഇളവ് നൽകാൻ തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം. English Summary:
Indigo Flight Cancellation: IndiGo flight cancellations are causing widespread disruption across India. The airline expects the situation to continue for two months, severely impacting travelers and leading to potential fare hikes during the holiday season.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137413

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.