കോട്ടയം ∙ ഭാര്യ ജെസിയെ ശ്വാസം മുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതി ഭർത്താവ് സാം കെ.ജോർജിന്റെ കപ്പടക്കുന്നേൽവീട് നിഗൂഢതയുടെ മറവിലാണ്. വീടിനെ മറച്ച് മരങ്ങളും ചെടികളും, മുറ്റം നിറയെ വള്ളിപ്പടർപ്പുകൾ, ഗേറ്റിനു മറയായി വീടിനു പുറത്ത് അലങ്കാരച്ചെടികൾ. ഒറ്റനോട്ടത്തിൽ മതിലുകെട്ടിയ വനം. അതാണ് കാണക്കാരിയിലെ കപ്പടക്കുന്നേൽ വീട്. ഏറ്റുമാനൂർ കുറവിലങ്ങാട് റോഡിൽ രത്‌നഗിരി പള്ളിക്ക് സമീപം അൽഫോൻസാ സ്കൂളിനോട് ചേർന്ന് റോഡരികിലാണ് ഇരുനില വീട്. പുരയിടത്തിന്റെ ഇരുവശങ്ങളിലും റോഡുകളുള്ള കണ്ണായ സ്ഥലം.
- Also Read ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി, പിന്നാലെ ദസറ ആഘോഷം കാണാൻ മൈസൂരുവിലേക്ക്; ഒപ്പം ഇറാനിയൻ യുവതിയും
വലിയ മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്നതിനാൽ അവിടെയൊരു വീട് ഉണ്ടെന്ന് പെട്ടെന്നാർക്കും തിരിച്ചറിയാനാവില്ല. കാട് വെട്ടിത്തെളിക്കാനോ പരിസരം വൃത്തിയാക്കാനോ സാം അനുവദിക്കാറില്ല. അയൽവാസികളോ ബന്ധുക്കളോ വീട്ടിൽ വരുമായിരുന്നില്ല. നാട്ടിൽ സാമിന് സുഹൃത്തുക്കളുമില്ല. സിറ്റൗട്ടിൽ വച്ച് മൽപിടിത്തം ഉണ്ടായിട്ടും കൊലപാതകം തന്നെ നടന്നിട്ടും പുറത്താരും അറിഞ്ഞില്ല.
- Also Read ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊക്കയിൽ തള്ളാൻ കൊണ്ടുപോയ കാർ കണ്ടെത്തി
സാമിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനും ജെസിയുമായി ഉണ്ടായിരുന്ന രണ്ടു കേസുകളിൽ വിധി പ്രതികൂലമാകുമെന്നും സ്വത്തുക്കൾ നഷ്ടമാകുമെന്നും കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പിടിയിലായ ഇറാനിയൻ യുവതിയെ പൊലീസ് പിന്നീട് വിട്ടയച്ചു.
- Also Read രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; അമ്മ ശ്രീതുവിനെ ജയിലിനു പുറത്തിറക്കിയത് സെക്സ് റാക്കറ്റ്
ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്സിറ്റി ക്യാംപസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സും പഠിക്കുന്നുണ്ട്. അവിടെ സഹപാഠിയാണ് ഇറാനിയൻ യുവതി. എന്നാൽ ഇയാൾ കോഴ്സ് പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയെന്ന് അധികൃതർ പറഞ്ഞു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വർഷമായി സാമും ജെസിയും താമസിച്ചിരുന്നത്. 26ന് രാത്രി കാണക്കാരിയിലെ വീടിന്റെ സിറ്റൗട്ടിൽ വച്ച് തർക്കമുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു.
- Also Read കാത്തിരിക്കുന്നത് ഒറ്റയ്ക്കാവുന്ന വിധി! ഭൂട്ടാനിൽ എങ്ങനെ ഇത്രയും ആഡംബര കാറുകൾ? കിട്ടി ആയുസ്സിന്റെ ജപ്പാൻ താക്കോൽ
പിന്നീട് കിടപ്പുമുറിയിൽ വച്ച് മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടർന്ന് സാം മൈസൂരുവിലേക്കു കടന്നു. English Summary:
Ettumanoor Jessy Murder Case Updates: Sam K. George was arrested for murdering his wife, Jessy. The murder took place at their home in Kanjirappally, and he disposed of the body in Idukki. Police investigation revealed marital discord and financial disputes as motives. |