കണ്ണൂർ ∙ സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. കലാശക്കൊട്ടിനിടെ മലപ്പുറത്ത് സംഘർഷമുണ്ടായി. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
Also Read വിവിപാറ്റ് മുഴുവൻ എണ്ണുക, അല്ലെങ്കിൽ ബാലറ്റ് പേപ്പർ! എസ്ഐആർ ചർച്ചയിൽ മനീഷ് തിവാരി
കലാശക്കൊട്ടിൽ നിന്ന്. ചിത്രം: മനോരമ കലാശക്കൊട്ടിൽ നിന്ന്. ചിത്രം: മനോരമ
കണ്ണൂരിൽ കനത്ത പൊലീസ് സുരക്ഷയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാശക്കൊട്ട് നടത്തിയത്. ഓരോ മുന്നണികൾക്കും വെവ്വേറെ സ്ഥലമാണ് കലാശക്കൊട്ട് നടത്താൻ അനുവദിച്ചത്. പ്രശ്നസാധ്യത ഒഴിവാക്കാനാണ് പല സ്ഥലങ്ങളിലായി കലാശക്കൊട്ട് നടത്തിയത്. തെക്കി ബസാറിൽ നിന്ന് കാൽടെക്സിലേക്കാണ് എൽഡിഎഫ് പ്രകടനം നടത്തിയത്. കോർപറേഷൻ പരിസരത്തു നിന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്കായിരുന്നു യുഡിഎഫ് പ്രകടനം. മുനീശ്വരൻ കോവിലിനു സമീപം എൻഡിഎഎയും പ്രകടനം നടത്തി.
Also Read കുഞ്ഞുമുഹമ്മദിനെതിരായ പരാതി ലഭിച്ചത് നവംബറിൽ, 12 ദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് അനങ്ങിയില്ല; സമ്മർദത്തിനൊടുവിൽ കേസ്
വോട്ട് രേഖപ്പെടുത്തിയ ശേഷം ജോസ്.കെ.മാണിയും കുടുംബവും (ചിത്രം∙ മനോരമ) വി.എസ്.അച്യുതാനന്ദന്റെ ഭാര്യ വസുമതി, മകൻ വി. എ അരുൺകുമാർ എന്നിവർ പോളിങ് ബൂത്തിൽ. (ചിത്രം: മനോരമ) വോട്ട് രേഖപ്പെടുത്തിയ ശേഷം പി.രാജീവ് (ചിത്രം∙ മനോരമ) മന്ത്രി വി. ശിവൻകുട്ടി വോട്ട് രേഖപ്പെടുത്തുന്നു. (ചിത്രം: മനോജ് ചേമഞ്ചേരി) പത്തനംതിട്ട കുമ്പളാംപൊയ്ക എംടിഎൽപി സ്‌കൂളിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം:ഹരിലാൽ/മനോരമ കാത്തു നിൽക്കണ്ട.. കാത്തിരിക്കാം... കോതമംഗലം അമ്പലപ്പടി ചാപ്പലിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് ഇരിക്കാനായി കസേരകൾ തയാറാക്കിയിരിക്കുന്നു. (ചിത്രം: മനോരമ) യു. പ്രതിഭ വോട്ട് ചെയ്ത ശേഷം. (ചിത്രം: മനോരമ) രമേശ് ചെന്നിത്തലയും കുടുംബവും വോട്ട് ചെയ്ത ശേഷം. (ചിത്രം: മനോരമ) എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആലപ്പുഴ നഗരസഭ കൈതവന വാർഡിലെ മാതാനികേതൻ ഓഡിറ്റോറിയത്തിലെ ബൂത്തിൽ (ചിത്രം: മനോരമ) അടിച്ചിപ്പുഴ നാറാണം മൂഴി പഞ്ചായത്ത് 10-ാം വാർഡിലെ ചൊളളനാവയൽ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം:ഹരിലാൽ/മനോരമ അടിച്ചിപ്പുഴ നാറാണം മൂഴി പഞ്ചായത്ത് 10-ാം വാർഡിലെ ചൊളളനാവയൽ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എന്തുന്നവർ. ചിത്രം:ഹരിലാൽ/മനോരമ പത്തനംതിട്ട മേക്കൊഴൂർ മാർത്തോമ്മാ എച്ച്എസിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർ. ചിത്രം:ഹരിലാൽ/മനോരമ പൊൻകുന്നം എസ് എച്ച് യുപി സ്കൂൾ വോട്ട് ചെയ്യാനെത്തിയവർ തമ്മിൽ സൗഹൃദം പങ്കിടുന്നു. (ചിത്രം: മനോരമ) കൊല്ലം മങ്ങാട് വോട്ടിങ് കേന്ദ്രത്തിനു മുന്നിൽനിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ എസ്എൻഎസ് വിഎം സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം മടങ്ങുന്നവർ. ചിത്രം:ഹരിലാൽ/മനോരമ പത്തനംതിട്ട കടമ്മനിട്ട ഗവ.എൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം: ഹരിലാൽ/മനോരമ കുറുമ്പനാടം സെൻ്റ് പീറ്റേഴ്സ് സ് എച്ച് എസ് എസിൽ ആദ്യം വോട്ടു ചെയ്യാനെത്തിയവരുടെ നിര. (ചിത്രം: റിജോ ജോസഫ്∙ മനോരമ) മുൻ എംഎൽഎ കെ. സി. ജോസഫ് പുതുപ്പറമ്പ് ഇഎഎൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ. ചിത്രം: മനോരമ പത്തനംതിട്ട മുണ്ടുകോട്ടക്കൽ എസ്എൻഎസ് വിഎം സ്‌കൂളിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം:ഹരിലാൽ/മനോരമ കുറുമ്പനാടം ജീവോദയ സെൻ്ററിൽ ആദ്യം വോട്ടു ചെയ്യാനെത്തിയവരുടെ നിര. (ചിത്രം: റിജോ ജോസഫ് / മനോരമ) പത്തനംതിട്ട മുണ്ടുകോട്ടക്കൽ എസ്എൻഎസ് വിഎം സ്‌കൂളിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ. ചിത്രം:ഹരിലാൽ/മനോരമ
രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകളാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. ബുധനാഴ്‌ച നിശബ്ദപ്രചാരണമാണ്. കണ്ണൂർ ജില്ലയിൽ 14, കാസർകോട് ഒന്ന് എന്നിങ്ങനെ 15 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. 470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുൻസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തിരഞ്ഞെടുപ്പ്. മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കലാശക്കൊട്ടിൽ നിന്ന്. ചിത്രം: മനോരമ
പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
English Summary:
Election Campaign Concludes: Kerala Local Body Election campaign ends with high enthusiasm. The second phase of elections is set to take place across seven districts, with tight security measures in place to prevent any untoward incidents.