വാഷിങ്‌ടൻ ∙ വെനിസ്വേലയിൽ ഭരണമാറ്റത്തിന് ഡോണൾഡ് ട്രംപ് ഭരണകൂടം നീക്കങ്ങൾ ഊർജിതമാക്കിയെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ പുറത്താക്കിയാൽ തുടർന്നുള്ള പദ്ധതികൾ ട്രംപ് ഭരണകൂടം തയാറാക്കുകയാണെന്ന് രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Also Read ‘ദുർബലരായ നേതാക്കൾ നയിക്കുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടം’: യൂറോപ്പിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
നിക്കോളാസ് മഡുറോയ്‌ക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണി മുഴക്കുകയും സമ്മർദം ചെലുത്തുകയും ചെയ്യുന്നതിനു പിന്നാലെയാണ് വെനിസ്വേലയിലെ ഭാവി പദ്ധതികൾ തയാറാക്കുന്നുവെന്ന സൂചനകൾ പുറത്തുവരുന്നത്. പദ്ധതി അതീവ രഹസ്യമായി വൈറ്റ് ഹൗസിലാണ് തയ്യാറാക്കുന്നതെന്നും സിഎൻഎൻ റിപ്പോർട്ടു ചെയ്തു.
നിക്കോളാസ് മഡുറോ രാജ്യം വിടുകയോ സൈനിക നടപടിയെ തുടർന്ന് സ്ഥാനമൊഴിയാൻ നിർബന്ധിതനാവുകയോ ചെയ്താൽ ഉണ്ടാകുന്ന അധികാര ശൂന്യത നികത്താനും രാജ്യത്ത് സ്ഥിരത കൊണ്ടുവരാനും യുഎസിന് എങ്ങനെയെല്ലാം ഇടപെടാം എന്നതിനെക്കുറിച്ചുള്ള വിവിധ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
മഡുറോയെ പുറത്താക്കാൻ എത്രത്തോളം പോകുമെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ട്രംപ്, എന്നാൽ ‘അദ്ദേഹത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു’ എന്നും കൂട്ടിച്ചേർത്തു. കരീബിയൻ മേഖലയിലെ ബോട്ടുകൾക്കെതിരായ നടപടിയുടെ ലക്ഷ്യം യുഎസിലേക്കുള്ള മയക്കുമരുന്ന് പ്രവാഹം കുറയ്ക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പരസ്യമായി പറയുന്നത്. എന്നാൽ മഡുറോയെ പുറത്താക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പദ്ധതികൾ എന്നാണ് വിലയിരുത്തൽ. English Summary:
\“Maduro\“s Days Are Numbered\“:Trump Administration Secretly Plans for Regime Change in Venezuela, Report Claims