ഡാർജിലിങ്ങിൽ ദുരിത മഴ: 17 മരണം, പാലങ്ങളും വീടുകളും ഒലിച്ചുപോയി; സിക്കിമിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു – വിഡിയോ

deltin33 2025-10-5 23:51:00 views 642
  



കൊൽക്കത്ത ∙ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 മരണം. മണ്ണിടിച്ചിലിനെ തുടർന്ന് പല പ്രധാന റോഡുകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടതായാണ് വിവരം. ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന റോഡും ഡാർജിലിങ്ങിനെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന റോഡും ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ ഗതാഗത തടസ്സം നേരിടുകയാണ്. ദുരന്ത ബാധിതമേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി നാളെ ഡാർജിലിങ്ങിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ തകർന്ന പാലങ്ങളും ഒലിച്ചുപോയ റോഡുകളും കാണാം. നദികൾ കരകവിഞ്ഞൊഴുകുകയാണ്.

  • Also Read ലാൻഡ് ചെയ്യാൻ 400 അടി മാത്രം; എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാറ്റ് പുറത്ത്, തകരാർ കണ്ടെത്താൻ പരിശോധന   


മേഖലയിലെ കാലാവസ്ഥ നേപ്പാളിലും കനത്ത നാശനഷ്ടമുണ്ടാക്കി. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 22 പേരാണ് നേപ്പാളിൽ മരിച്ചത്. ഡാർജിലിങ്ങിലെ മരണങ്ങളിൽ താൻ വളരെയധികം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദുർഗാ പൂജയ്ക്ക് ശേഷം കൊൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് ഡാർജിലിങ്ങിലേക്ക് യാത്ര ചെയ്തത്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

  • Also Read \“ക്ലാസ്മേറ്റ്സിലെ\“ ചന്ദനമരം കണ്ണിലുടക്കി; തിയറ്ററിൽനിന്ന് നേരെ ലൊക്കേഷനിലേക്ക്; കണ്ടു, ഇഷ്ടപ്പെട്ടു, വെട്ടിമാറ്റി – ജി.ആർ.ഇന്ദുഗോപൻ എഴുതുന്നു   


അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ, ഡാർജിലിങ്ങിലെ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും താമസക്കാർക്കുമായി ബംഗാൾ പൊലീസ് ഹോട്ട്‌ലൈൻ നമ്പർ പുറത്തിറക്കി. 9147889078 ആണ് വിളിക്കേണ്ട നമ്പർ.


VIDEO | West Bengal: Bridge collapses in Darjeeling\“s Mirik after heavy rainfall triggers landslides.

(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/WPXWszaChW— Press Trust of India (@PTI_News) October 5, 2025


വടക്കൻ ബംഗാളിലും സിക്കിമിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സിക്കിമിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചിരുന്നു. ഒക്ടോബർ 7 വരെ ഈ മേഖലയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഇത് വടക്കൻ ബംഗാളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണമായേക്കാമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Darjeeling Landslide: Darjeeling Landslide causes immense destruction and loss of life. Heavy rains triggered landslides in Darjeeling, West Bengal, resulting in casualties and disrupted transportation. Rescue operations are underway, and authorities are assessing the situation.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323612

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.