search
 Forgot password?
 Register now
search

സിൽക്കിനു പകരം 350ന്റെ പോളിയെസ്റ്റർ തുണി; ബില്ലിൽ 1300: തിരുപ്പതിയിൽ ദുപ്പട്ട തട്ടിപ്പ്, നഷ്ടം 54 കോടി

deltin33 2025-12-10 22:51:10 views 556
  



അമരാവതി∙ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദുപ്പട്ട (ഷോൾ) തട്ടിപ്പ്. 54 കോടിയുടെ തട്ടിപ്പ് 2015-25 വരെയുള്ള കാലത്താണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭാവന നൽകുന്നവർക്കും ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കാനുമായി മൾബറി സിൽക്ക് തുണികൊണ്ടുള്ള ദുപ്പട്ടയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എന്ന തിരുമല ക്ഷേത്രത്തിന്റെ ട്രസ്റ്റ് കരാർ നൽകിയിരുന്നത്. എന്നാൽ കരാറുകാരൻ നൽകിയതാകട്ടെ, 100% പോളിയെസ്റ്റർ തുണി കൊണ്ടുള്ള ദുപ്പട്ടയും! ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.  

  • Also Read ഇന്ത്യയിലേക്ക് 1.4 ലക്ഷം കോടി! ലോകം ഞെട്ടുന്ന ഭീമൻ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; വമ്പൻ നേട്ടങ്ങൾ എന്തൊക്കെ?   


ടിടിഡി ചെയർമാൻ ബി.ആർ. നായിഡുവാണ് ദുപ്പട്ട തട്ടിപ്പിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത്. തുടർന്ന് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇതിലെ കണ്ടെത്തൽ അക്ഷരാർഥത്തിൽ ടിടിഡിയെപ്പോലും ഞെട്ടിച്ചു. ‘‘350 രൂപയുടെ ഷോളിനാണ് അവർ 1300 രൂപയുടെ ബിൽ തന്നത്. ആകെ 50 കോടിക്കു മുകളിൽ ചെലവിട്ടിട്ടുണ്ട്. സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണത്തിന് വിട്ടിട്ടുണ്ട്’’ – നായിഡു പറഞ്ഞു. കേന്ദ്ര സിൽക് ബോർഡിന്റെ (സിഎസ്ബി) ഉൾപ്പെടെ രണ്ട് ലബോറട്ടറികളിലേക്ക് ഈ ദുപ്പട്ടകൾ അയച്ച് പരിശോധന നടത്തിയിരുന്നു.

രണ്ടു പരിശോധനകളും ഈ തുണി പോളിയെസ്റ്റർ ആണെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ശുദ്ധമായ പട്ടാണെന്ന് ഉറപ്പുവരുത്തി നിർബന്ധിതമായി പതിപ്പിക്കുന്ന സിൽക് ഹോളോഗ്രാമും ഈ ദുപ്പട്ടകളിൽ ഇല്ലായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കമ്പനിയും അതിന്റെ അനുബന്ധ കമ്പനികളുമാണ് ഈ കാലയളവിൽ ദുപ്പട്ട നൽകാൻ കരാർ ഏറ്റെടുത്തിരുന്നത്. അഴിമതി പുറത്തുവന്നതിനെത്തുടർന്ന് ഈ കമ്പനികളുമായുള്ള എല്ലാ കരാറുകളും ടിടിഡി ട്രസ്റ്റ് റദ്ദാക്കി. തിരുമല ക്ഷേത്രത്തിൽനിന്ന് നൽകുന്ന ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായം ചേർത്തിട്ടുണ്ടെന്ന ആരോപണവും വന്നത് അടുത്തിടെയാണ്.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tirupati Temple Scam: A significant scam involving dupattas (shawls) at the Tirumala Tirupati temple has been uncovered, with estimated losses of ₹54 crore between 2015 and 2025. The scam involved the use of polyester dupattas instead of the contracted mulberry silk, resulting in inflated bills and a breach of trust within the Tirumala Tirupati Devasthanam (TTD).
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com