വാഷിങ്ടൻ ∙ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ പൂർണമായും എതിർക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൊമാലിയയ്‌ക്കെതിരെ ചൊവ്വാഴ്ച പെൻസിൽവേനിയയിൽ നടന്ന റാലിയിലും അധിക്ഷേപം ചൊരിഞ്ഞു. 2018 ൽ യുഎസ് കോൺഗ്രസ് അംഗങ്ങളുമായുളള യോഗത്തിനിടെ ഹെയ്റ്റി അടക്കം ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരെ അസഭ്യപദ പ്രയോഗം നടത്തിയെന്നതും ട്രംപ് സമ്മതിച്ചു. വംശീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു യുഎസ് അന്ന് അവകാശപ്പെട്ടിരുന്നത്.
- Also Read ലൊസാഞ്ചലസിൽ നാഷനൽ ഗാർഡിനെ വിന്യസിക്കുന്നത് തടഞ്ഞ് കോടതി; ട്രംപിന് തിരിച്ചടി
അഫ്ഗാനിസ്ഥാൻ, ഹെയ്റ്റി, സൊമാലിയ തുടങ്ങിയ മൂന്നാംലോക രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം പൂർണമായി വിലക്കിയെന്നു ട്രംപ് പറഞ്ഞു. വ്യത്തികെട്ടത്, അറപ്പു തോന്നിക്കുന്നത്, കുറ്റകൃത്യങ്ങൾ നിറഞ്ഞത് തുടങ്ങിയ അധിക്ഷേപങ്ങളാണു സൊമാലിയയ്ക്ക് എതിരെ നടത്തിയത്. ഈസമയം ജനക്കൂട്ടത്തിൽ നിന്ന് 2018 ൽ ട്രംപ് ഉപയോഗിച്ചെന്നു പറയുന്ന അസഭ്യപദം ഒരാൾ വിളിച്ചുപറഞ്ഞപ്പോഴാണ് അതു സത്യമാണെന്നു ട്രംപ് വ്യക്തമാക്കിയത്. English Summary:
Donald Trump: US President Donald Trump has disparaged Somalia as “filthy, dirty, disgusting, ridden with crime“, calling immigrants from the African nation “garbage“ he does not want in America. |