തിരുവനന്തപുരം ∙ റിട്ടയര്‍ ചെയ്താൽ മടുപ്പടിച്ച് വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടിയിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. മുതിർന്ന പൗരന്മാർക്ക് അവർ പ്രവർത്തിച്ചിരുന്ന മേഖലകളിലെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ സർക്കാർ സഹായം നൽകുന്നുണ്ടെന്ന് എത്ര പേര്‍ക്കറിയാം. ജീവിതത്തില്‍ പുതിയൊരു ഘട്ടം ആരംഭിക്കാനുള്ള ‘ന്യൂ ഇന്നിങ്‌സ്’ എന്ന സംരംഭകത്വ പദ്ധതി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആണ് നടപ്പിലാക്കുന്നത്. നിരവധി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ അപേക്ഷിക്കുന്നത്.
- Also Read പ്ലസ്‌വൺ കാലത്തെ പരിചയം; സാം പ്രണയാഭ്യർഥന നടത്തി; വീട്ടുകാരെ അവഗണിച്ച് ജെസിയുടെ വിവാഹം, ഒടുവിൽ ദാരുണാന്ത്യം
മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിച്ച് നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജിച്ചെടുത്ത അനുഭവസമ്പത്തും വൈദഗ്ധ്യവും പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കാനും അതുവഴി വരുമാനം നേടാനും കഴിയും. https://newinnings.startupmission.in/ എന്ന വെബ്‌സൈറ്റില്‍ കയറി അപേക്ഷിക്കാം. അപേക്ഷകള്‍ പരിശോധിച്ച്, അനുയോജ്യരായവരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയാവും പദ്ധതി നടപ്പാക്കുക.
- Also Read അവകാശികളില്ലാതെ 1.84 ലക്ഷം കോടിയുടെ ആസ്തികൾ; ഈ രേഖകൾ സമർപ്പിച്ചാൽ തിരികെ കിട്ടും, ഉറപ്പ്
ആര്‍ക്കൊക്കെ അപേക്ഷിക്കാം
50 വയസ്സിനു മുകളില്‍ പ്രായമുള്ള, സംരംഭകരാകാന്‍ താല്‍പര്യമുള്ളവർക്കാണ് പദ്ധതി. ബഹിരാകാശ മേഖല, ഇലക്ട്രോണിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബട്ടിക്‌സ്, വൈദ്യുത മേഖല, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി സാങ്കേതികവിദ്യ, ബാങ്കിങ്, വിദ്യാഭ്യാസം, മാലിന്യസംസ്‌കരണം, കുടിവെള്ളം, നിര്‍മാണ മേഖലയിലെ പുത്തന്‍ പ്രവണതകള്‍, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചവരുടെ അനുഭവസമ്പത്താണ് ഇങ്ങനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
ബഹിരാകാശ രംഗം
ഐഎസ്ആര്‍ഒ, വിഎസ്എസ്‌സി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ചെറു ഉപഗ്രഹങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യ, ഭൂപരീക്ഷണ ഡേറ്റാ വിശകലനം എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനാകും.
- Also Read \“ക്ലാസ്മേറ്റ്സിലെ\“ ചന്ദനമരം കണ്ണിലുടക്കി; തിയറ്ററിൽനിന്ന് നേരെ ലൊക്കേഷനിലേക്ക്; കണ്ടു, ഇഷ്ടപ്പെട്ടു, വെട്ടിമാറ്റി – ജി.ആർ.ഇന്ദുഗോപൻ എഴുതുന്നു
ഇലക്ട്രോണിക്‌സ്, എഐ, റോബട്ടിക്‌സ്
ഡിആര്‍ഡിഒ, സിഡിഎസി പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്മാര്‍ട്ട് ഉപകരണങ്ങള്‍, ഓട്ടമേഷന്‍, വയോജന സഹായി റോബട്ടുകള്‍ എന്നിവ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാം.
വൈദ്യുതി മേഖല
കെഎസ്ഇബിയിലെ മുന്‍ എൻജിനീയര്‍മാര്‍ക്ക് സ്മാര്‍ട് മീറ്ററിങ്, സൗരോര്‍ജം, ചെറിയ പവര്‍ ഗ്രിഡുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ കഴിയും.
- Also Read ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിനു പരുക്ക്; അപകടം മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ
ഇലക്ട്രിക് വാഹനങ്ങളും ബാറ്ററി സാങ്കേതികവിദ്യയും
ഈ രംഗത്തെ വിദഗ്ധര്‍ക്ക് ബാറ്ററി മാനേജ്‌മെന്റ്, ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയവയില്‍ അവരുടെ അറിവ് പങ്കുവയ്ക്കാം.
ബാങ്കിങ്
മുന്‍ ബാങ്ക് ജീവനക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, ഗ്രാമീണ വായ്പാ സംവിധാനങ്ങള്‍ എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപദേശം നല്‍കാനാകും.
വിദ്യാഭ്യാസം
കോളജ് അധ്യാപകരും ഗവേഷകരും വിദ്യാഭ്യാസ സാങ്കേതികവിദ്യ, ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍, വിദ്യാർഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്ന എഐ സംവിധാനങ്ങള്‍ എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുതല്‍ക്കൂട്ടാകും.
പദ്ധതി നടത്തിപ്പിനായി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഒരു പ്രത്യേക വിഭാഗം രൂപീകരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ പരിശീലനം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദ്ദേശം എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും. വ്യവസായ, വാണിജ്യ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ അനുയോജ്യമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കാനും വിജയകരമായി നടത്തിക്കൊണ്ടുപോകാനുള്ള സഹായവും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 5 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പരിശീലന പരിപാടികള്‍, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, മാര്‍ക്കറ്റിങ് പിന്തുണ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും. പ്രതിമാസം 20 പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഫെലോഷിപ്പ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. 12 മാസത്തേക്ക് 20 ഫെലോകളെയാണ് ഇതിനായി നിയമിക്കുന്നത്. ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
\“വിസ്ഡം ബാങ്ക്\“ എന്ന പ്രത്യേക മെന്റര്‍ഷിപ്പ് പരിപാടിയും ന്യൂ ഇന്നിംഗ്‌സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കേരളത്തിലെ വിരമിച്ച വിദഗ്ധരുടേയും പ്രൊഫഷണലുകളുടേയും അറിവും അനുഭവവും പുതിയ തലമുറയിലെ സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് \“വിസ്ഡം ബാങ്ക്\“ നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ തയ്യാറാക്കുന്നവരുടെ പട്ടിക ഡയറക്ടറി രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കും. പുതിയ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ ഉപദേഷ്ടാക്കളേയും മെന്റര്‍മാരേയും ഇതിലൂടെ കണ്ടെത്താനാകും. English Summary:
New Innings scheme by Kerala Startup Mission empowers senior citizens to become entrepreneurs after retirement, utilizing their professional expertise to launch innovative ventures with comprehensive government support. This initiative provides training, financial aid, and a \“Wisdom Bank\“ mentorship program to ensure financial stability and knowledge transfer to the new generation. |