search
 Forgot password?
 Register now
search

മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര്യാദ: പൊലീസുകാരനെതിരെ അന്വേഷണം

LHC0088 2025-12-11 18:21:03 views 617
  



കാസർകോട് ∙ ബോവിക്കാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയെന്നും പരാതി. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം എയുപി സ്‌കൂളില്‍ ഇന്നലെ‌യാണ് സംഭവം.

  • Also Read എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം സ്ഫോടനം; വളർത്തു നായ ചത്തു, സ്ഫോടക വസ്തുക്കൾ കണ്ടെത്തി   


പ്രിസൈഡിങ് ഓഫിസറും നെല്ലിക്കുന്ന് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയുമായ അനസൂയയാണ്, പോളിങ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണ്‍ മദ്യപിച്ചിരുന്നതായി ഇന്‍സ്‌പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചത്. ഇന്‍സ്‌പെക്ടര്‍ ബൂത്തിലെത്തി പ്രിസൈഡിങ് ഓഫിസറിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഒരാള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ബൂത്തിലേക്ക് കയറി വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥ പൊലീസിനോട് പറഞ്ഞു. ആരാണെന്ന് തിരക്കിയപ്പോള്‍  പൊലീസ് ആണെന്ന് മറുപടി നൽകി. പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത്?’ എന്ന് തിരിച്ചു ചോദിച്ചതായും ഉദ്യോഗസ്ഥ പറഞ്ഞു.

  • Also Read ‘സ്ത്രീലമ്പടൻമാർക്ക് കോൺഗ്രസ് പിന്തുണ നൽകുന്നു; അവർ വേട്ടക്കാർക്കൊപ്പം, രാഹുലിനെതിരെ ഇനിയും പരാതികൾ വരും’   


വൈദ്യ പരിശോധന നടത്തണമെന്ന്സനൂപ് ജോണിനോട്  ഇൻസ്പെക്ടർ ആവശ്യപ്പെട്ടപ്പോൾ  വസ്ത്രം മാറ്റി വരാം എന്നു പറഞ്ഞു പോകുകയും കാറിൽ അവിടെനിന്നു കടക്കുകയുമായിരുന്നു.   ഇയാൾക്കെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Election duty misconduct: Election duty misconduct is a serious issue. A police officer in Kasargod is under investigation for allegedly being drunk on election duty and misbehaving with the presiding officer.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com