search
 Forgot password?
 Register now
search

ബൾഗേറിയയിൽ പ്രക്ഷോഭം: സർക്കാർ രാജിവച്ചു; രാഷ്ട്രീയ പ്രതിസന്ധി ജനുവരി 1ന് യൂറോപ്യൻ യൂണിയനിൽ ചേരാനിരിക്കെ

LHC0088 2025-12-12 04:51:10 views 1254
  



സോഫിയ ∙ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ ബൾഗേറിയയിലെ റോസെൻ ഷെല്യാസ്കോവ് സർക്കാർ രാജിവച്ചു. പാർലമെന്റിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിടുന്നതിനു തൊട്ടുമുൻപാണു ന്യൂനപക്ഷ സർക്കാർ ഒഴിഞ്ഞത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്.

  • Also Read മുൻ ഐഎസ്‌ഐ മേധാവിക്ക് 14 വർഷം തടവുശിക്ഷ വിധിച്ച് പാക്ക് സൈനിക കോടതി; പാക്ക് ചരിത്രത്തിലാദ്യം   


തെക്കുകിഴക്കൻ രാജ്യമായ ബൾഗേറിയ ജനുവരി 1ന് യൂറോപ്യൻ യൂണിയനിൽ ചേരാനിരിക്കെയാണു രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യത്ത് ആഴ്‌ചകളായി പ്രതിഷേധ പ്രകടനങ്ങൾ തുടുരുകയായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമായതോടെയാണു പ്രക്ഷോഭം ആളിപ്പടർന്നത്.  

‘ഞങ്ങളുടെ സഖ്യം യോഗം ചേർന്നു. നിലവിലെ സാഹചര്യവും, നേരിടുന്ന വെല്ലുവിളികളും, ഉത്തരവാദിത്തത്തോടെ എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ഈ പ്രതിഷേധം ധാർഷ്ട്യത്തിനും അഹങ്കാരത്തിനും എതിരായിരുന്നുവെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഇതൊരു സാമൂഹിക പ്രതിഷേധമല്ല, മറിച്ച് മൂല്യങ്ങൾക്കുവേണ്ടിയുള്ളതാണ്.’ – റോസെൻ ഷെല്യാസ്കോവ് പറഞ്ഞു.  
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബൾഗേറിയയുടെ ഭരണഘടനയനുസരിച്ച്, പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതിന് പ്രസിഡന്റ് റൂമെൻ റദേവ് പാർലമെന്റിലെ കക്ഷികളോട് ആവശ്യപ്പെടും. അതിന് സാധിക്കാതെ വന്നാൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ രാജ്യം ഭരിക്കുന്നതിനായി ഒരു ഇടക്കാല ഭരണകൂടത്തെ നിയമിക്കും. പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ ഷെല്യാസ്കോവ് മന്ത്രിസഭ അധികാരത്തിൽ തുടരും. English Summary:
Protests in Bulgaria: Zhelyazkov Government Resigns; Political Crisis
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com