search
 Forgot password?
 Register now
search

ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു; ബിഹാർ തിരഞ്ഞെടുപ്പ് നവംബർ 22ന് മുൻപ് – വായിക്കാം പ്രധാനവാർത്തകൾ

cy520520 2025-10-6 02:50:59 views 1044
  



ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതും ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 22ന് മുൻപായി നടക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ പ്രഖ്യാപനവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. നാലാം ക്ലാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട ശേഷം പഴുപ്പു കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ ആരോഗ്യവകുപ്പ് മറച്ചുവെച്ചതും ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 മരണം സംഭവിച്ചതും ദാരുണ സംഭവമായി. അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടിയെടുത്ത വാർത്തയും ഇന്ന് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.

ഗാസ സമാധാന പദ്ധതിപ്രകാരം എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം കൈമാറാമെന്നും സമ്മതിച്ചെങ്കിലും ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ ഹമാസ്. ആയുധം ഉപേക്ഷിക്കാൻ ഹമാസ് തയാറാകാത്ത സാഹചര്യത്തിൽ സേനാപിന്മാറ്റത്തിന് ഇസ്രയേൽ വഴങ്ങുമോയെന്നു വ്യക്തമല്ല.

ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. സമാധാന പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഹമാസ് ബന്ദികളാക്കിയ 48 ഇസ്രയേൽ പൗരൻമാരിൽ 20പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.

നാലാം ക്ലാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട ശേഷം പഴുപ്പു കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. ഒടിഞ്ഞ കയ്യിൽ ചോരയൊലിച്ചുള്ള മുറിവുകളോടെയാണു കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചതെന്നു രക്ഷിതാക്കൾ പറയുമ്പോൾ അത്തരമൊരു മുറിവിനെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലില്ല.

ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറ‍ഞ്ഞു.

ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നവംബർ 22ന് മുൻപായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണം (എസ്ഐആർ) കൃത്യസമയത്ത് പൂർത്തിയാക്കും. ബിഹാറിൽ ഒരു പോളിങ് സ്റ്റേഷനിൽ 1200 വോട്ടർമാരെ മാത്രമേ അനുവദിക്കൂ.

ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 മരണം. മണ്ണിടിച്ചിലിനെ തുടർന്ന് പല പ്രധാന റോഡുകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടതായാണ് വിവരം. ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന റോഡും ഡാർജിലിങ്ങിനെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന റോഡും ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ ഗതാഗത തടസ്സം നേരിടുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി. കെഎപി അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

കുറുവിലങ്ങാട് കൊല്ലപ്പെട്ട ജെസിയുടേയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ‌ തള്ളിയത്. കേസിലെ പ്രതി ഭർത്താവ് സാം കെ.ജോർജിന്റെ കപ്പടക്കുന്നേൽവീട് നിഗൂഢതയുടെ മറവിലാണ്.  English Summary:
Major Headlines: Today\“s Recap 05 October 2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com