പാലാ ∙ വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.
- Also Read നായ കുരച്ചു, പിന്നാലെ തർക്കം: യുവതിയെ കുത്തിക്കൊലപ്പെടുത്തി ബീച്ചിൽ കുഴിച്ചിട്ടു; ഇന്ത്യൻ വംശജൻ കുറ്റക്കാരൻ
തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വെൽഡിങ് വർക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിനു മുൻപായി നടത്തിയ സൽക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം. കുത്തേറ്റ് ഗുരുതര പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരുക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:
Murder in Pala: A youth from Alappuzha was stabbed to death during a drunken argument with his friend at a construction site. Police have taken the suspect into custody and are investigating the incident. |
|