search
 Forgot password?
 Register now
search

കോഴിക്കോട്‌ അതിരൂപത മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കെസിബിസി പ്രസിഡന്റ്

LHC0088 2025-12-12 22:51:10 views 1163
  



കോഴിക്കോട് ∙ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) പ്രസിഡന്റായി കോഴിക്കോട്‌ അതിരൂപത മെത്രാപ്പൊലീത്ത ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേർന്ന കെസിബിസിയുടെ ശൈത്യകാല സമ്മേളനത്തിലാണ് ഡോ.വർഗീസ് ചക്കാലക്കലിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയാണ് നിലവിൽ കെസിബിസിയെ നയിക്കുന്നത്. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയിലിനെയും തിരഞ്ഞെടുത്തു.

  • Also Read സിൽവർലൈൻ പദ്ധതിക്കു ബദലായി റാപ്പിഡ് റെയിൽ; ആദ്യഘട്ടം തിരുവനന്തപുരം–തൃശൂർ   


കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ദൈവാനുഗ്രഹമായി കാണുന്നതായും ദൈവത്തോടു നന്ദി പറയുന്നതായും ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു. എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് ദൈവത്തിന്റെ ഈ ദാനം തനിക്ക് ലഭിച്ചത്. ദൈവകൃപയാൽ ലഭിച്ചതെന്ന് താൻ വിലയിരുത്തുന്ന ഈ പദവി ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തുകയും പ്രഥമ മെത്രാപ്പോലീത്തയായി ഡോ. വര്‍ഗീസ്‌ ചക്കാലക്കലിനെ മാർപാപ്പ നിയമിക്കുകയും ചെയ്ത വർഷത്തിൽ തന്നെയാണ്‌ കേരള കത്തോലിക്ക സഭാ പിതാക്കന്മാരുടെ സമിതിയായ കെസിബിസിയുടെ അമരക്കാരനായും അദ്ദേഹത്തിന് പുതിയ നിയോഗം കൂടി ലഭിക്കുന്നത്. English Summary:
Dr. Varghese Chakkalakal Elected as KCBC President: He considers this a blessing and expresses gratitude to God for the new responsibility, accepting the position with open arms, seeing it as a gift of God\“s grace.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com