search
 Forgot password?
 Register now
search

‘റഷ്യ-യുക്രെയ്ൻ സംഘർഷം ‌മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം; ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല, യുദ്ധം അവസാനിപ്പിക്കണം’

LHC0088 2025-12-12 23:20:59 views 579
  



വാഷിങ്ടൻ∙ റഷ്യ-യുക്രെയ്ൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന യുദ്ധം സമാധാന നീക്കങ്ങളെ നിരാശപ്പെടുത്തുന്നതാണെന്ന് ട്രംപ് പറഞ്ഞത്. ‘‘കഴിഞ്ഞ മാസം മാത്രം യുദ്ധത്തിൽ 25,000 പേർ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സൈനികർ ആയിരുന്നു. ഇരുരാജ്യങ്ങളും ശത്രുത ഉടനടി അവസാനിപ്പിക്കണം. ഈ കൊലപാതകങ്ങൾ നിർത്തണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ അതിനായി വലിയ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഇതുപോലുള്ള കാര്യങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിലാണ് കലാശിക്കുക. അത് സംഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’’ – ട്രംപ് പറഞ്ഞു.

  • Also Read ഇൻഡ്യാനയിലെ രണ്ടു ജില്ലകളുടെ അതിർത്തി പുനർനിർണയ നീക്കം തകർത്ത് റിപ്പബ്ലിക്കൻ അംഗങ്ങൾ; ട്രംപിന് തിരിച്ചടി   


നേരത്തേ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും റഷ്യയും യുക്രെയ്നും സമാധാന കരാറിലെത്താത്തതിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥരായിട്ടും സാധിക്കാത്തതിനെയും ലീവിറ്റ് തന്റെ പ്രസ്താവനയിൽ എടുത്തു പറഞ്ഞിരുന്നു. ‘‘സമാധാനത്തിനായുള്ള കൂടിക്കാഴ്ചകൾ അദ്ദേഹത്തിന് മടുത്തു. കൂടുതൽ സംസാരിക്കാൻ പ്രസിഡന്റ് ആഗ്രഹിക്കുന്നില്ല. ഈ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു’’ – ലീവിറ്റ് പറഞ്ഞു. വിഷയത്തിൽ ബുധനാഴ്ച ഡോണൾഡ് ട്രംപ് യൂറോപ്യൻ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. English Summary:
Donald Trump warns that the Russia-Ukraine conflict could escalate into World War III and emphasizes the need for peace. He also expresses disappointment over the stalled peace negotiations between Russia and Ukraine.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com