search
 Forgot password?
 Register now
search

നടിയെ ആക്രമിച്ച കേസ്: 1817 പേജുകളുള്ള വിധി പകർപ്പ് പുറത്ത്

LHC0088 2025-12-13 02:51:11 views 582
  



കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിധിപകർപ്പ് പുറത്ത്. 1817 പേജുകളുള്ള വിധിപകർപ്പാണ് പുറത്തുവന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു. ഒന്ന് മുതൽ 6 വരെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുറത്തുവന്ന വിധി പകർപ്പിലെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.  

  • Also Read പരിപൂർണനീതി കിട്ടിയില്ല; ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശം: അഡ്വ. അജകുമാർ   


ഒന്നാം പ്രതി പെരുമ്പാവൂര്‍ സ്വദേശി സുനിൽ കുമാർ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം സ്വദേശി ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ സ്വദേശി വി.പി.വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം സ്വദേശി എച്ച് സലീം, ആറാം പ്രതി തിരുവല്ല സ്വദേശി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികളെ രാത്രിയോടെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്. English Summary:
Details of the Actress Assault Case Verdict Released: The verdict, spanning 1817 pages, outlines the sentences for the six convicted individuals in the case. Further details from the released verdict copy are currently awaited.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com