ഇസ്‌ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവസ്ഥ വിവരിക്കുന്ന തന്റെ പോസ്റ്റുകൾക്ക് എക്സിൽ സ്വീകാര്യത ലഭിക്കിക്കുന്നില്ലെന്ന് എക്‌സ് ഉടമ ഇലോൺ മസ്കിനോട് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജെമീമ ഗോൾഡ്‌സ്മിത്ത്. പാക്കിസ്ഥാനിലെ ഭരണാധിധികാരികൾ ഇമ്രാൻ ഖാനോട് കാണിച്ച അനീതികളെപ്പറ്റിയുള്ള തന്റെ അപ്‌ഡേറ്റുകൾ പൊതുജനങ്ങളിൽ എത്തുന്നില്ലെന്നാണ് ജെമീമ പറയുന്നത്. ഇത് പരിഹരിക്കണമെന്നാണ് മസ്കിനോട് ജെമീമ ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read ‘റഷ്യ-യുക്രെയ്ൻ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം; ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല, യുദ്ധം അവസാനിപ്പിക്കണം’
22 മാസമായി നിയമവിരുദ്ധമായി ഏകാന്തതടവിൽ കഴിയുന്ന പിതാവിനെ കാണുന്നതിൽ നിന്ന് തന്റെ മക്കൾക്ക് വിലക്കുണ്ടെന്ന് എക്‌സിലെ പോസ്റ്റിൽ ജെമീമ പറഞ്ഞു. അടിസ്ഥാന മനുഷ്യാവകാശങ്ങളില്ലാത്ത രാഷ്ട്രീയ തടവുകാരനാണ് ഇമ്രാൻ ഖാൻ എന്ന് ലോകത്തോട് പറയാൻ എക്സാണ് അവശേഷിക്കുന്ന ഒരേയൊരു സ്ഥലം. എന്നിട്ടും, പാക്കിസ്ഥാനിലും ലോകമെമ്പാടും തന്റെ പോസ്റ്റുകളുടെ വ്യാപ്തി ഏതാണ്ട് പൂജ്യത്തിലേക്ക് ചുരുക്കിയിട്ടുണ്ടെന്നാണ് ജെമീമ ആരോപിക്കുന്നത്.
തന്റെ മക്കളെ പിതാവിനോട് സംസാരിക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ അധികൃതർ തടയുന്നുണ്ടെന്നും, അവർ രാജ്യം സന്ദർശിക്കാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജെമീമ നേരത്തെ ആരോപിച്ചിരുന്നു.
വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’