search
 Forgot password?
 Register now
search

ഇന്നറിയാം, ജനവിധി; തദ്ദേശ വോട്ടെണ്ണൽ രാവിലെ 8 മുതൽ

Chikheang 2025-12-13 08:21:01 views 908
  

    



തിരുവനന്തപുരം ∙ കേരളം കാത്തിരിക്കുന്ന ആ വിധിദിനം ഇന്ന്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

  • Also Read ശിക്ഷ ആർക്ക് ? ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഇന്നത്തെ ജനവിധി 3 മുന്നണികൾക്കും നിർണായകം   
    

ഫലം ട്രെൻഡിൽ

ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.

  • Also Read സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ഫലം വരുന്ന വഴി   


ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം; എണ്ണിത്തുടങ്ങുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിൽ ഉൾപ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണൽ ഒരു മേശയിൽ കൗണ്ടിങ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ നടക്കും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ യൂണിറ്റുകൾ മേശയിൽ എത്തിക്കും.  
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
      

         
    •   
         
    •   
        
       
  • ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉദാഹരണത്തിന് 2 ബൂത്തുകളാണ് ഒരു ഗ്രാമപ്പഞ്ചായത്ത് വാർഡിൽ ഉള്ളതെങ്കിൽ 2 കൺട്രോൾ യൂണിറ്റുകൾ മേശയിലേക്ക് എത്തും. യൂണിറ്റിലെ റിസൽറ്റ് ബട്ടൻ അമർത്തുമ്പോൾ ഓരോന്നിലെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ ഫലങ്ങൾ പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്ന ക്രമത്തിൽ എഴുതിക്കാണിക്കും. ഇത് കൗണ്ടിങ് അസിസ്റ്റന്റുമാർ ടാബുലേഷൻ ഫോമിലും തുടർന്ന് കൗണ്ടിങ് സൂപ്പർവൈസർ ഫോം 24 എയിലും രേഖപ്പെടുത്തും. തുടർന്ന് അതേ ഹാളിലുള്ള ഗ്രാമപ്പഞ്ചായത്ത് വരണാധികാരിക്കു ഫലം കൈമാറും.  

2 ബൂത്തുകളിലെ ഫലം രേഖപ്പെടുത്തി കഴിയുന്നതോടെ വാർഡിലെ വോട്ടെണ്ണൽ പൂർത്തിയാകും. ഈ വാർഡ് ഉൾപ്പെടുന്ന ബന്ധപ്പെട്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥികൾക്കു കിട്ടിയ വോട്ട് ഇതേസമയം രേഖപ്പെടുത്തി നിശ്ചിത ഇടവേളകളിൽ അതിനു സമീപത്തെ ഹാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കു കൈമാറും.

  • Also Read ആവേശം നിറഞ്ഞ് നാട്ടിലോട്ട്; ആവേശവോട്ട് 77.24%   


ജില്ലാ പഞ്ചായത്ത് വരണാധികാരികൾ കലക്ടർമാരായതിനാൽ അവർക്കും രേഖപ്പെടുത്തിയ ഫലം എത്തിക്കും. ഇതോടൊപ്പം TREND സോഫ്റ്റ്‌വെയറിൽ ഫലം അപ്‌ലോഡ് ചെയ്യുന്നതിനാൽ പൊതുജനങ്ങൾക്കും നിശ്ചിതസമയത്ത് ഓൺലൈനായി അറിയാം.

നഗരസഭകളിലും കോർപറേഷനുകളിലും ഒരു വോട്ട് മാത്രമായതിനാൽ ബൂത്ത് അടിസ്ഥാനത്തിൽ എണ്ണിത്തീരുന്നതിന് അനുസരിച്ച് വാർഡിലെ ഫലങ്ങൾ പുറത്തുവരും. ഓരോ ബൂത്തുകൾ എണ്ണിത്തീരുന്നത് അനുസരിച്ച് ഗ്രാമ, നഗരസഭ, കോർപറേഷൻ വാർഡുകളിലെ സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാർ വോട്ടെണ്ണൽ ഹാളിൽനിന്നു പുറത്തു പോകും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ ഏജന്റുമാർ ഒരു പഞ്ചായത്തിലെ വോട്ട് എണ്ണിത്തീരുന്നതു വരെ ഹാളിൽ തുടരും.

  • Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?   


ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഫലങ്ങൾ ആദ്യം

ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ഒരു ബൂത്ത് എണ്ണിത്തീരാൻ പരമാവധി 15 മിനിറ്റ് മതിയാകും. അര മണിക്കൂർ കൊണ്ട് ഒരു വാർഡിലെ ഫലമറിയാം. തപാൽ വോട്ടുകൾ ആദ്യം എണ്ണും.

നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ സൂചിപ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.

  • Also Read ആദ്യം നിസ്സംഗത; വിധി കേട്ട് ‘ചിരിച്ച്’ പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...   


ഇന്ന് മദ്യ വിൽപനയില്ല

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ ഇന്നു മദ്യ വിൽപനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്‌ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല. English Summary:
Kerala Local Body Election 2025 results are updated live as counting continues across the state. Stay updated with real-time results from Panchayats, Municipalities, and Corporations, including ward-wise updates, leads, wins, and key highlights from all districts.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com