search
 Forgot password?
 Register now
search

എം.ശിവശങ്കർ വീണ്ടും സർക്കാർ വേദിയിൽ; പങ്കെടുത്തത് സ്റ്റാർട്ടപ് മിഷന്റെ ‘ഹഡ്ൽ ഗ്ലോബൽ’ ആഗോള സ്റ്റാർട്ടപ് സമ്മേളനത്തിൽ

cy520520 2025-12-13 11:51:00 views 940
  



തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ വർഷങ്ങൾക്കു ശേഷം സർക്കാർ വേദിയിൽ. ഐടി വകുപ്പിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ‘ഹഡ്ൽ ഗ്ലോബൽ’ ആഗോള സ്റ്റാർട്ടപ് സമ്മേളനത്തിലാണു ശിവശങ്കർ പങ്കെടുത്തത്. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനും ഡിജിറ്റൽ സർവകലാശാല മുൻ വിസി ഡോ. സജി ഗോപിനാഥും ഉൾപ്പെടെയുള്ളവർക്കൊപ്പം ‘കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ച’യെക്കുറിച്ചുള്ള സെഷനിലാണ് ശിവശങ്കർ പങ്കെടുത്തത്.
  

  • Also Read കൂട്ടിയും കിഴിച്ചും പാർട്ടികൾ; പോളിങ് അനുകൂലമെന്ന് മുന്നണികൾ, ജില്ലാ പഞ്ചായത്ത് ഭരണം പ്രതീക്ഷിച്ച് എൽഡിഎഫും യുഡിഎഫും   


സ്വർണക്കടത്ത് കേസിൽ പ്രതിയായതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു പുറത്തായശേഷം സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും ശിവശങ്കർ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ ഡിവൈ എഫ്ഐ തിരുവനന്തപുരത്തു സംഘടിപ്പിച്ച സ്റ്റാർട്ടപ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുമ്പോൾ കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു മികവാർന്ന നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ വ്യക്തിപരമായ ദൗർബല്യം മൂലം പിന്നീടു വലിയ വേട്ടയാടലിന് ഇരയാക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. English Summary:
Kerala Startups witness M. Sivasankar\“s return to the government stage at Huddle Global: His participation in the event highlights the growth of the startup ecosystem in Kerala. This marks his first appearance in a government-related program since the gold smuggling case.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com